KeralaKozhikodeLatest

പാറക്കടവ് സ്വദേശി ബഹറൈനില്‍ അന്തരിച്ചു

“Manju”

വടകര : നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ ചെറ്റക്കണ്ടിയില്‍ മുഹമ്മദ് റഫീഖ് (40) ബഹ്‌റൈനില്‍ അന്തരിച്ചു. ഉറക്കത്തില്‍ ഹൃദയാഘാതത്താലാണ് മരണമെന്നു കരുതുന്നു.

വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് റഫീഖിനെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. 18 വര്‍ഷത്തോളമായി ബഹ്‌റൈനിലാണ്. മനാമയില്‍ ഫൈഹ ട്രേഡിങ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

സഹോദരങ്ങളായ നിസാര്‍, കുഞ്ഞബ്ദുല്ല (മുബീന്‍ സ്റ്റോര്‍), ഇസ്മാഈല്‍ (പി.കെ.കെ ട്രേഡിങ്) എന്നിവര്‍ ബഹ്‌റൈന്‍ പ്രവാസികളാണ്. മറ്റൊരു സഹോദരന്‍ മുസ്തഫ നേരത്തെ ബഹ്‌റൈനില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.

പിതാവ്: പരേതനായ ചെറ്റക്കണ്ടിയില്‍ മുഹമ്മദ് ഹാജി. മാതാവ്: ഖദീജ.
ഭാര്യ: ഹാജറ. മക്കള്‍: മുസ്തഫ, ആയിഷ, ഫൈഹ.

Related Articles

Back to top button