ArticleIndiaLatest

സിക്കിം -ചെറുതുകളുടെ നാട് ,മഹിമകളുടെ മേട്

“Manju”

ടി .ശശിമോഹൻ

രമണീയമായ ഹൈമവത ഭൂമിയാണ് സിക്കിം . ഈ ചെറിയ രാജ്യം ജനഹിതം മാനിച്ച് ഇന്ത്യയുടെ സംസ്ഥാനമായി മാറി =36ആം ഭരണഘടന ഭേദഗതിയിലൂടെ. സിക്കിം സംസ്ഥാനത്തിന്റെ 45ആം പിറന്നാൾ ആണ് ഇന്ന് .

ഈ ചെറിയ സംസ്ഥാനത്ത് എല്ലാം ചെറുതാണ് .പക്ഷെ ഒട്ടേറെ മഹിമകളുണ്ട് . ലോകത്തെ ഏറ്റവും മികച്ച ജൈവ സംസ്ഥാനമാണിത് .ശുചിത്വത്തിൽ മുൻപന്തിയിലാണ് .ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടി ഇവിടെയാണ് .ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദിയും ഇവിടെത്തന്നെ .

വടക്കുകിഴക്കൻ മേഖലയിലെ സീക്കിം വലിയ ഹൃദയമുള്ള ഒരു ചെറിയ സംസ്ഥാനമാണ്. 1975വരെ ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.
1975ൽ നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ടപ്രകാരം സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി ചേർത്തു. ഹിമാലയൻ താഴ്‌വാരങ്ങളിലുള്ള ഈ ചെറുസംസ്ഥാനം പ്രകൃതിരമണീയദൃശ്യങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ‌ജംഗ സിക്കിമിലാണ്
ലോകത്ത് 100% ഓർഗാനിക് ആയ സ്റ്റേറ്റ് എന്ന ബഹുമതി സിംഗിമിനാണ ഹിമവാന്റെ മടിത്തട്ടിൽ മഞ്ഞിന്റെ കുളിരണിഞ്ഞു കിടക്കുന്ന സിക്കിമിന് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ഫ്യൂച്ചർ പോളിസി ഫോർ ഗോൾഡ് അവാർഡ് ആണ് ലഭിച്ചത്. 2018 ഒക്ടോബറിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 51 നോമിനേറ്റഡ് പോളിസികളെ തോൽപ്പിച്ചാണ് സിക്കിം ഈ നേട്ടം കൈവരിച്ചത്

ഇരുൾമൂടിയ വനപ്രദേശങ്ങൾ മുതൽ വർണ്ണാഭമായ പുൽമേടുകൾ, മഞ്ഞ്‌ മൂടിയ പർവതങ്ങൾ വിശാലമായ കൃഷിയിടങ്ങ ൾ വരെയുള്ള പ്രകൃതിദൃശ്യങ്ങൾ ഈ ഹിമാലയൻ സംസ്ഥാനത്തിലുണ്ട്

സിക്കിമിന് 2012 ൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു . ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് 1.36 കോടി രൂപ സമ്മാനമാണ് അന്ന് ലഭിച്ചത്

ലിംബൂ ഭാഷയിലെ സു, ഖ്യീം എന്നിങ്ങനെ രണ്ടുപദങ്ങൾ ചേർന്നാണ് സിക്കിം എന്ന പേരുണ്ടായത്. സു എന്നാൽ പുതിയത്; ഖ്യിം എന്നാൽ കൊട്ടാരം. സിക്കിമിന്റെ ആദ്യത്തെ രാജാവായ ഫുൺസ്തോക്ക് നംഗ്യാൽ പണികഴിപ്പിച്ച കൊട്ടാരമാണ് സിക്കിം എന്ന പേരുലഭിക്കാൻ നിമിത്തമായതെന്നു കരുതപ്പെടുന്നു.

കൊറോണ രോഗം ഇല്ലാത്ത സംസ്ഥാനം ആണ് സിക്കിം .. വൈറസ് പടരാതിരിക്കാൻ ഏകദേശം രണ്ട് മാസം മുമ്പ് തന്നെ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊറോണ ബാധിതമായ ഭൂട്ടാൻ, നേപ്പാൾ, ചൈന എന്നീ രാജ്യങ്ങളുമായി സിക്കിം അടുപ്പം പുല ര്‍ത്തിയിരുന്നു എന്നതാണ് ജാഗ്രതയ്ക്ക് കാരണം.

കേന്ദ്ര സര്‍ക്കാര്‍ കൊറോണ പ്രതിരോധ നടപടികള്‍ ആരംഭിക്കുന്നതിനു൦ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ സിക്കിം കൊറോണയ്ക്കെതിരെ പോരാടാന്‍ ആരംഭിച്ചിരുന്നു. രാജ്യം അതീവ ജാഗ്രത പുലർത്തുന്നതിന് ആഴ്ചകൾക്കുമുമ്പ് ഒരു കർമപദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങ് അറിയിച്ചിരുന്നു
അതിർത്തി സംസ്ഥാനങ്ങളില്‍ നിന്ന് വൈറസ് പടരുന്നത് തടയാൻ സ്വീകരിച്ച നടപടികളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ ആദ്യ പടിയായി ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, സിനിമാ ഹാളുകൾ, സ്കൂളുകൾ, കോളേജുകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ മാര്‍ച്ച് നാലിന് തന്നെ സര്‍ക്കാര്‍ അടച്ചിരുന്നു

Related Articles

Back to top button