KeralaLatest

എംജി സര്‍വകലാശാലയിലെ പുതിയ എം.ടെക് കോഴ്സുകള്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്റെ അംഗീകാരം

“Manju”

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസില്‍ ആരംഭിച്ച എനര്‍ജി സയന്‍സ് ആന്റ് ടെക്നോളജി, നാനോ സയന്‍സ് ആന്റ് ടെക്നോളജി എം.ടെക് പ്രോഗ്രാമുകള്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്റെ അംഗീകാരം. സര്‍വകലാശാല ആസ്ഥാനത്തുള്ള സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ്, സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജി എന്നിവയ്ക്ക് കീഴിലാണ് പുതിയ പ്രോഗ്രാമുകള്‍.

ഒരു ബാച്ചില്‍ 12 വീതം കുട്ടികള്‍ക്കാണ് പ്രവേശനം. എ.ഐ.സി.ടി.ഇ. അംഗീകാരമായതോടെ കോഴ്സുകളില്‍ ചേരുന്ന ജി.എ.റ്റി.ഇ. സ്കോര്‍ നേടിയിട്ടുള്ള കുട്ടികള്‍ക്ക് എ.ഐ.സി.റ്റി.ഇ. ഫെലോഷിപ്പിനും അര്‍ഹത ഉണ്ടായിരിക്കും. അര്‍ഹരായ കുട്ടികള്‍ക്ക് വിദേശരാജ്യങ്ങളിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ പ്രോജക്ടുകള്‍ ചെയ്യുന്നതിനുള്ള അവസരവും ലഭിക്കും.

ഇതുകൂടാതെ സര്‍വകലാശാലക്ക് എ.ഐ.സി.ടി.ഇ. ധനസഹായം ലഭിക്കുന്നതിനുള്ള സാധ്യതകളും തെളിയും. ഈ കോഴ്സുകള്‍ക്ക് www.cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയം ജൂലൈ 23ന് ഉച്ചയ്ക്ക് 12 വരെ സര്‍വകലാശാല നീട്ടി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button