KeralaLatest

സ്വന്തം ശബ്ദത്തിൽ കല്യാണം വിളിക്കാന്‍ സൗകര്യം ഒരുക്കും : ബി.എസ്.എൻ.എൽ

“Manju”

ശ്രീജ.എസ്

തൃശ്ശൂർ: കല്യാണം ക്ഷണിക്കാനും ഇനി ബി.എസ്.എൻ.എൽ. സഹായിക്കും. പറയാനുള്ളത് റെക്കോഡുചെയ്ത് സ്വന്തം സ്മാർട്ട് ഫോണിൽനിന്ന് അയക്കാവുന്ന സംവിധാനമാണ് രണ്ടുമാസത്തിനകം വരുന്നത്. രാജ്യത്ത് ആദ്യമായാണ് വ്യക്തികൾക്ക് സ്വയം കൈകാര്യം ചെയ്യാവുന്ന ഗ്രൂപ്പ് കോളിങ് സംവിധാനം വരുന്നത്. എറണാകുളം എസ്.എസ്.എ.യിലെ എന്റർപ്രൈസസ് ബിസിനസ് ടീമിനുവേണ്ടി മൊബൈൽ സർവീസ് സെന്ററാണ് മൊബൈൽ ആപ്പ് അധിഷ്ഠിത സാങ്കേതികവിദ്യ ഒരുക്കുന്നത്.

കേരള ചീഫ് ജനറൽ മാനേജർ സി.വി. വിനോദ്, എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഫ്രാൻസിസ് ജേക്കബ് എന്നിവരുടെ താത്പര്യത്തിലാണ് പദ്ധതി മുന്നോട്ടുപോവുന്നത്. സബ്ഡിവിഷണൽ എൻജിനിയർ എം.പി. അനീഷ്, ജെ.ടി.ഒ. അനൂപ് കെ. ജയൻ എന്നിവരാണ് ഇതിന്റെ സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കുന്നത്.

നിലവിൽ വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഗ്രൂപ്പ് കോളിങ് സംവിധാനമുണ്ട്. പക്ഷേ, അതിന് ആദ്യം എന്റർപ്രൈസസ് ബിസിനസ് സെല്ലിൽ പോവണം. അവിടെ പണമടച്ച് നമ്പർ പട്ടിക നൽകണം. പിന്നീട് എന്താണോ വിളിച്ചുപറയേണ്ടത് അതിന്റെ ഓഡിയോ ഫയൽ കൈമാറണം.

പുതിയ സംവിധാനത്തിൽ ഇതൊന്നും വേണ്ട. ഓൺലൈൻ പ്ലാറ്റ് ഫോമിൽ സ്വന്തമായുള്ള ബി.എസ്.എൻ.എൽ. നമ്പർ ആദ്യം രജിസ്റ്റർ ചെയ്യണം. മൊബൈൽ ആപ്പാണ് ബാക്കി ചെയ്യുക.
എന്താണോ അറിയിക്കേണ്ട സന്ദേശം അത് റെക്കോഡുചെയ്ത് ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യണം. തുടർന്ന് ഏതൊക്കെ നമ്പറുകളിലേക്കാണോ കോൾ പോവേണ്ടത് അതെല്ലാം കോൺടാക്ട് ലിസ്റ്റിൽനിന്നു സെലക്ട് ചെയ്യണം. പിന്നീട് സബ് മിറ്റ് ബട്ടൺ കൊടുത്താൽ അത്രയും നമ്പറുകളിൽ ബെല്ലടിക്കും. എടുത്തുകഴിഞ്ഞാൽ സന്ദേശം കേൾക്കാം. കോൾ പമ്പിങ് എന്നാണ് ഇതിന് പറയുന്നത്. കിട്ടാത്ത കോളുകളിലേക്ക് അല്പസമയത്തിനുശേഷം വീണ്ടും കോൾ വന്നതിനുശേഷം ഒരു റിപ്പോർട്ട് തനിയേ ഉണ്ടാവും. ഏതൊക്കെ നമ്പർ കിട്ടി, കിട്ടിയില്ല എന്ന വിവരങ്ങൾ അതിലുണ്ടാവും. കിട്ടാത്ത നമ്പറുകൾ സെലക്ട് ചെയ്ത് വീണ്ടും ശ്രമിക്കാവുന്നതാണ്. എത്ര നമ്പറിലേക്ക് വേണമെങ്കിലും ഇങ്ങനെ ഗ്രൂപ്പ് കോളിങ് നടത്താം.

സാധാരണ കോളിന് വരുന്ന ചാർജ് മാത്രമേ ഒരു നമ്പറിലേക്ക് (ഒരു രൂപയിൽതാഴെ) ഈടാക്കൂ. കിട്ടാത്ത കോളിന് ചാർജ് ചെയ്യില്ല. പണം പ്രീപെയ്ഡ് ആയോ പോസ്റ്റ്‌പെയ്ഡ് ആയോ അടയ്ക്കാം.

Related Articles

Back to top button