KeralaLatestThiruvananthapuram

സെക്രട്ടേറിയറ്റിലെ കരാര്‍ ജീവനക്കാരും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കുന്നതായി കണ്ടെത്തല്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെ സെക്രട്ടേറിയറ്റിലെ മറ്റ് കരാര്‍ ജീവനക്കാരും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. കരാര്‍ ജീവനക്കാരെ സര്‍ക്കാര്‍ നിയമിച്ചതല്ലെന്ന് വിശദീകരണം വന്നതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റിലെ കൂടുതല്‍ കരാര്‍ ജീവനക്കാര്‍ സര്‍ക്കാര്‍ മുദ്ര ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവുകള്‍ പുറത്തു വരുന്നത്. പൊതു ഭരണ വകുപ്പാണ് സര്‍ക്കാര്‍ മുദ്ര അനുവദിക്കുന്നത്. സര്‍ക്കാരിന്‍റെ പ്രസ് മാന്വവലില്‍ സര്‍ക്കാര്‍ മുദ്ര ആര്‍ക്കൊക്കെ ഉപയോഗിക്കാം എന്ന് വ്യക്തമായി പറയുന്നുണ്ട്.

ഐഎഎസ് ഉദ്യോഗസ്ഥര്‍, അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്തവര്‍, വകുപ്പ് മേധാവികള്‍, സര്‍ക്കാര്‍ പ്രത്യേകമായി അനുമതി നല്‍കുന്ന വ്യക്തികള്‍, മന്ത്രിമാരുടെ സ്പെഷ്യല്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കെല്ലാമാണ് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. ഈ സാഹചര്യത്തിലാണ് പിഡബ്ല്യുസി അടക്കമുള്ള കരാര്‍ കമ്പനികളുടെ ജീവനക്കാര്‍ സര്‍ക്കാര്‍ മുദ്ര ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയത്.

ചീഫ് സെക്രട്ടറിയുടെ സ്പെഷ്യല്‍ സെല്‍ ടീം ലീഡര്‍ നിരഞ്ജന്‍ ജെ നായര്‍, ഡെപ്യൂട്ടി ലീഡര്‍ കവിത സി പിള്ള എന്നിവര്‍ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നതിന് കൃത്യമായ മാര്‍ഗ രേഖകള്‍ നിലനില്‍ക്കെയാണ് ചീഫ് സെക്രട്ടറിയുടെ സ്പെഷ്യല്‍ സെല്‍ ടീം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍, ചീഫ് മിനിസ്റ്റേഴ്സ് ഐ.ടി ഫെല്ലോ, പ്രോഗ്രാം മാനേജര്‍ എന്നിങ്ങനെയുള്ള കരാര്‍ ജീവനക്കാര്‍ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കുന്നത്.

Related Articles

Back to top button