KeralaLatest

കടുവയെ പിടിക്കാന്‍ എത്തിച്ച കുങ്കി ആന ഇടഞ്ഞു; വനംവകുപ്പിന്​ ഇരട്ടി തലവേദന

“Manju”

 

വടശ്ശേരിക്കര: നാടിനെ വിറപ്പിച്ച കടുവയെ പിടിക്കാന്‍ വനംവകുപ്പ് കൊണ്ടുവന്ന കുങ്കി ആന ‘ഇടഞ്ഞു’. അടിയേറ്റ് പാപ്പാന്‍ പറമ്ബിക്കുളം എം. മുരുകന്‍​ പരിക്കേറ്റു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്​ച ഉച്ചക്ക്​ 12ഓടെയാണ്​ സംഭവം.
ആനപ്പുറത്തു കയറാന്‍ ശ്രമിക്കുന്നതിനിടെ തുമ്ബിക്കൈ കൊണ്ട് തട്ടിയിട്ട് കൊമ്ബുകൊണ്ട് കോരിയെറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പരിക്ക് ഗുരുതരമല്ലെന്ന്​ വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തണ്ണിത്തോട്ടില്‍ ടാപ്പിങ്​ തൊഴിലാളിയെ കടുവ ആക്രമിച്ചുകൊലപ്പെടുത്തുകയും നാട്ടില്‍ ഭീതി പരത്തുകയും ചെയ്തതോടെയാണ് വയനാട്ടില്‍നിന്ന്​ കടുവയെ തിരയാനായി കുങ്കിയാനയെ കോന്നിയിലെത്തിച്ചത്.

തുടര്‍ന്ന് കടുവ വടശ്ശേരിക്കര പഞ്ചായത്തി​​െന്‍റ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുകയും മണിയാറില്‍ പശുക്കിടാവിനെ കൊലപ്പെടുത്തുകയും ചെയ്തതോടെ കുങ്കിയാനയെ വടശ്ശേരിക്കര ഫോറസ്​റ്റ്​ സ്​റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
എന്നാല്‍, എത്തിച്ചപ്പോള്‍ മുതല്‍ മദപ്പാടി​​െന്‍റ ലക്ഷണങ്ങള്‍ കാണിച്ചതായും കടുവയെ തിരയാന്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയാതെവന്നതായും പറയപ്പെടുന്നു. പാപ്പാനെ ആക്രമിച്ച ആനയെ സ്​റ്റേഷന്‍ പരിസരത്തുനിര്‍ത്തി ശരീരം തണുപ്പിക്കാനുള്ള നടപടി ആരംഭിച്ചു.
കൃത്യമായ പരിചരണവും പരിശീലനവും ലഭിച്ചിരുന്ന ആനയെ തുടര്‍ച്ചയായി ഒരേ സ്ഥലത്ത്​ തളച്ചിരുന്നതാണ് പ്രകോപനമുണ്ടാകാന്‍ കാരണമെന്നാണ് വനംവകുപ്പി​​െന്‍റ പ്രാഥമിക വിലയിരുത്തല്‍

Related Articles

Back to top button