KeralaLatest

മാസ്കുകൾ വിതരണംചെയ്തു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

 

പയ്യന്നൂർ
കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ പയ്യന്നൂർ യൂണിറ്റ് മാസ്ക് വിതരണംചെയ്തു. പയ്യന്നൂർ ടൗൺ ബാങ്ക് ചെയർമാൻ വി.കൃഷ്ണൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.പി.മോഹനൻ , സംസ്ഥാന സെക്രട്ടറി പി.ടി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

പിലാത്തറ
കുഞ്ഞിമംഗലം പബ്ലിക്ക് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സന്നദ്ധപ്രവർത്തകർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുംവേണ്ടി മാസ്കുകളും സാനിറ്റൈസറുകളും നൽകി. പ്രസിഡന്റ് കെ.വിജയൻ പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന് കൈമാറി. പഞ്ചായത്ത് സെക്രട്ടറി എ.വി.പ്രകാശൻ, സി.പി.ജയരാജൻ, എം.കെ.ബാലകൃഷ്ണൻ, എസ്. സുനിൽകുമാർ, കെ.സതീഷ്‌കുമാർ, വി.വേണുഗോപാൽ, പി.വി.കെ. വേണുഗോപാൽ, ടി.സൈബുന്നിസ, കെ.പി.രാജ് എന്നിവർ സംസാരിച്ചു.

പഴയങ്ങാടി
വെങ്ങരയിൽ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈറസ് ബോധവത്കരണവും വീടുകളിൽ മുഖാവരണ വിതരണവും നടത്തി. രണ്ടാം വാർഡിൽ ഡി.സി.സി. ജന. സെക്രട്ടറി നൗഷാദ് വാഴവളപ്പിൽ പഞ്ചായത്തംഗം പി.പി.ലീനയ്ക്ക് മുഖാവരണം നൽകി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് സുധീർ വെങ്ങര, മടപ്പള്ളി പ്രദീപൻ, എ.ലിജിത്ത്, കൂടച്ചീരെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. നാലാം വാർഡിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.പി.കരുണാകരൻ ഉദ്ഘാടനംചെയ്തു. വാർഡ് പ്രസിഡൻറ് കെ.വി.നന്ദനൻ, മടപ്പള്ളി മംഗള, എം.സരസ്വതി, വി.പി.രഞ്ജി, ബിജു ഇട്ടമ്മൽ, പി.ദിനേശൻ എന്നിവർ നേതൃത്വം നൽകി. മൂന്നാം വാർഡിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പവിത്രൻ ഉദ്ഘാടനംചെയ്തു. കെ.വി.ദിനേഷ്‌ബാബു, വി.വി.രാമചന്ദ്രൻ, ബാബു കുതിരുമ്മൽ എന്നിവർ നേതൃത്വം നൽകി.

കുഞ്ഞിമംഗലം
മണ്ഡലം എട്ടാംവർഡ് കോൺഗ്രസ് കമ്മിറ്റി വീടുകളിൽ മുഖാവരണം വിതരണംചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.വിജയൻ ഉദ്ഘാടനംചെയ്തു. എ.വി.തമ്പാൻ, ടി.വി.വേണുഗോപാലൻ, കെ.വി.സതീഷ് കുമാർ, ടി.വി.രാജീവൻ, കെ.വി.ദിവാകരൻ എന്നിവർ നേതൃത്വം നൽകി.

 

Related Articles

Back to top button