KeralaLatestMalappuram

അതിഥികൾക്ക് മടങ്ങാനായി യുപിയിൽ നിന്നു വന്ന ലോറി പൊലീസ് തടഞ്ഞ് 67 പേരെയും തിരിച്ചിറക്കി

“Manju”

പി വി എസ്

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിലും മറ്റും ജോലി ചെയ്തിരുന്ന ഉത്തർപ്രദേശുകാരായ അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാനായി വന്ന ചരക്കു ലോറിയും അതിൽ കയറിയ 67 അതിഥികളും പൊലീസ് പിടിയിലായി .തിരൂർ താലൂക്കിലെ വിവിധ ഹോട്ടലുകളിലും മറ്റും ജോലിയെടുക്കുന്ന യുപിക്കാരായ 67 പുരുഷൻമാർ കയറിയ ചരക്കു ലോറിയാണ് സംസ്ഥാന പാതയിൽ എടപ്പാൾ കണ്ടനകത്ത് ചങ്ങരംകുളം പൊലീസ് തടഞ്ഞത് .യുപിയിൽ നിന്ന് നേരിട്ടെത്തിയ ലോറിക്ക് കേരളത്തിലേക്കുള്ള പാസുണ്ടായിരുന്നതായും പറയുന്നു .ചങ്ങരംകുളം പൊലീസ് പിടികൂടിയ ലോറി കുറ്റിപ്പുറത്തെത്തിച്ചു .ലോറി കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറടക്കമുള്ള ജീവനക്കാർക്കെതിരെ കേസെടുത്തതായും കുറ്റിപ്പുറം സി ഐ അറിയിച്ചു .പൊലീസിന്റെ നേതൃത്വത്തിൽ തൊഴിലാളികളെ അവരുടെ താമസസ്ഥലത്തേക്കു മാറ്റുകയും നാട്ടിലേക്കു പോകാൻ ആവശ്യപ്പെടുന്നവർക്കുള്ള സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും പൊലീസ് പറഞ്ഞു .

Related Articles

Back to top button