LatestThrissur

ചെർപ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു

“Manju”

ബിന്ദുലാൽ തൃശൂർ

ചെർപ്പുളശ്ശേരി ∙ കേരളത്തിലെ പേരെടുത്ത ക്ഷേത്രോത്സവങ്ങളിൽ അഴകിന്റെ നിറസാന്നിധ്യമായിരുന്ന ചെർപ്പുളശ്ശേരി നീലകണ്ഠൻ (47) ചരിഞ്ഞു. പാദരോഗത്തെത്തുടർന്ന് മൂന്നു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചെർപ്പുളശ്ശേരി ശബരി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആനത്തറവാട്ടിലെ അംഗമാണ് നീലകണ്ഠൻ. 308 സെന്റീമീറ്റർ ഉയരമുണ്ടായിരുന്നു. കാറൽമണ്ണയിലെ ആനക്കോട്ടയിൽ ഇന്നലെ രാവിലെ 7.10നായിരുന്നു അന്ത്യം. വനം വകുപ്പുദ്യോഗസ്ഥരും പൊലീസും എത്തി നടപടികൾ പൂർത്തിയാക്കി ജഡം വാളയാറിൽ സംസ്കരിച്ചു.

ചിനക്കത്തൂർ, പരിയാനംപറ്റ, ഉത്രാളിക്കാവ്, ചേറമ്പറ്റ തുടങ്ങി തൃശൂർ പൂരം വരെയുള്ള ഉത്സവങ്ങളിൽ തിടമ്പുമായി എഴുന്നള്ളിയ ചെർപ്പുളശ്ശേരി നീലകണ്ഠൻ ആനപ്രേമികളുടെ ആവേശമായിരുന്നു. പാദരോഗത്തെത്തുടർന്ന് ഈ സീസണിൽ ഉത്സവ എഴുന്നള്ളിപ്പിൽ നീലകണ്ഠൻ പങ്കെടുത്തിരുന്നില്ല. ലോക്ഡൗൺ ആയിരുന്നെങ്കിലും പൊലീസിന്റെ സഹായത്തോടെ തിരുവനന്തപുരം പോത്തൻകോടുനിന്ന് ആയുർവേദ മരുന്ന് എത്തിച്ചു ചികിത്സ നടത്തിയെങ്കിലും നീലകണ്ഠനെ രക്ഷിക്കാനായില്ല.

വാശിക്കാരനായ കുറുമ്പനായിരുന്നെങ്കിലും അനുസരണശീലവും നല്ല സ്വഭാവ ലക്ഷണങ്ങളും കൊണ്ട് ആനത്തറവാട്ടിലെ പ്രിയങ്കരനായി മാറാനും നീലകണ്ഠനു സാധിച്ചു.. 9 ആനകളുണ്ടായിരുന്ന ചെർപ്പുളശ്ശേരി ആനത്തറവാട്ടിൽ നിലവിൽ ചെർപ്പുളശ്ശേരി ശേഖരൻ, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ ഉൾപ്പെടെ 6 ആനകളായി ചുരുങ്ങി.

Related Articles

Back to top button