ArticleLatest

ഖുറാന്‍ പിറന്ന പുണ്യ ലൈലത്തുല്‍ രാവ് ഇന്ന്

“Manju”

ടി. ശശിമോഹന്‍

വിശുദ്ധ റംസാന്‍ മാസത്തിലെ 27 -ാം ദിവസമാണ് ഇന്ന്. ആയിരം മാസങ്ങളുടെ ശ്രേഷ്ഠതയുള്ള രാവാണ് ഇന്നത്തേത്

.
ഖുറാന്‍ അവതീര്‍ണ്ണമായ പുണ്യ ദിവസം ഭൂമിയില്‍ മാലാഖമാര്‍ ഇറങ്ങി വന്ന് സമാധാനം ചൊരിയുന്ന ദിവസം – ഈ ദിവസത്തിലെ വിശുദ്ധരാത്രിയില്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും അല്ലാഹു മഹത്തായ പ്രതിഫലം തരും എന്നാണ് ഇസ്ലാം ജനതയുടെ വിശ്വാസം.റംസാനിലെ ഈ പുണ്യരാവ് എന്നാണ് എന്ന് എവിടേയും വ്യക്തമായി പറഞ്ഞിട്ടില്ല.

മുമ്പ് ആര്‍ക്കുമത് അറിയില്ലായിരുന്നു. എന്നാല്‍ നബിതിരുമേനിയുടെ ചില ഉത്തരങ്ങളില്‍ നിന്നും ഖുറാനിലെ വ്യംഗ്യമായ ചില സൂചനകളില്‍ നിന്നും റംസാനിലെ പത്തു ദിവസങ്ങളില്‍ പെടുന്ന 27-ാം ദിവസമാണ് ഈ സൌഭാഗ്യദിനം എന്ന് ഇസ്ലാം പണ്ഡിതര്‍ കണ്ടെത്തുകയായിരുന്നു.

റംസാനിലെ അവസാനത്തെ പത്തു ദിവസങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയും പുണ്യകര്‍മ്മങ്ങളും കൂടുതലാക്കും. ലൈലത്തുല്‍ രാവില്‍ 27- ാം നാളില്‍ – ഇതു പാരമ്യത്തില്‍ എത്തും. എല്ലാ മുസ്ലീങ്ങളിലും ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും.

വിധിനിര്‍ണ്ണയരാവ് – ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. മാനവരാശിയ്ക്കു മേല്‍ ദൈവകാരുണ്യം നിറയുന്ന ദിവസം, എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം കിട്ടുന്ന, പ്രതിഫലം കിട്ടുന്ന ദിവസം.

വൈദാഹങ്ങള്‍ മറന്നുള്ള വ്രതാനുഷ്ഠാനങ്ങള്‍ക്കും, ആരാധനയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും വിരാമം ആവാറായി – റംസാന്‍ അവസാനിയ്ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.
ഏതു പുണ്യ‌കര്‍മ്മങ്ങളും ചെയ്യാവുന്ന രാവാണു ലൈലത്തുല്‍ ഖദ്ര്‍. സുന്നത്താണ് ഏറ്റവും മഹത്തായ കര്‍മ്മം. സുന്നത്ത് നിസ്കാരങ്ങള്‍ ഇഅത് കാഫ്, ദാനധര്‍മ്മങ്ങള്‍, ഖുറാന്‍ പാരായണം എന്നിവ കൂടുതല്‍ ചെയ്യാനും ദിക്ര്‍, സ്വലാത്ത്, പ്രാര്‍ത്ഥന എന്നിവയില്‍ മുഴുകാനും തസ്ബീഹ് നിസ്കാരം നടന്നതും മഹാത്മരുടെ മഖ്ബറകള്‍ സിയാറത്ത് ചെയ്യാനും ആണ് വിശ്വാസികള്‍ അന്നു സമയം കണ്ടെത്തുക.

അല്ലാഹുവിന്റെ അനുമതിയോടെ മാനത്തുനിന്നും മലക്കുകളുടെ നേതാവ് ജിബ്രീല്‍ ഇറങ്ങി വരുമെന്നും, മരിച്ചവരുടെ ആത്മാക്കള്‍ ഭൂമിയിലെത്തുമെന്നും ഖുറാന്‍ പഠിപ്പിച്ച “റൂഹ്” എത്തുമെന്നുമൊക്കെയുള്ള വിശ്വാസങ്ങളുണ്ട്. അതുകൊണ്ട് ‘സലാം’, ‘സമാധാനം’ ആണ് ലൈലത്തുല്‍ ഖദ്റിന്റെ സവിശേഷത.

ചരിത്രത്തിലാദ്യമായി പള്ളികളില്‍ ഒത്തുചേരാതെ വിശ്വാസികള്‍ വീടുകളില്‍ ദുഃഖവുമായി കഴിയുന്ന കാലമാണിത്. ഈ റംസാനില്‍ ആത്മീയ പ്രഭാഷണങ്ങള്‍ക്ക് പൊതു വേദികള്‍ ഉണ്ടായിരുന്നില്ല; കൂട്ടായ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നില്ല പക്ഷേ ഓണ്‍ലൈനില്‍ ഇതെല്ലാം നടന്നു. മാത്രമല്ല കുടുംബത്തോടൊപ്പം കഴിഞ്ഞ് മനസ്സലിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ അവസരം കിട്ടി.

Related Articles

Check Also
Close
Back to top button