KeralaLatestWayanad

ഇളവുകൾ ലോക്ഡൌണിനു മാത്രം, കൊറോണയ്ക്കല്ല : വയനാട് കളക്ടർ

“Manju”

പ്രജീഷ് വള്ള്യായി

ലോക്ക് ഡൗണ്‍ ഇളവുകളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ പല ടൌണുകളിലും ആളുകൾ കൂട്ടമായി ഇറങ്ങുന്നതായി കാണുന്നു. ഇത്തരം രീതികള്‍ ഒരുതരത്തിലും അനുവദനീയമല്ല. പൊതുജനം കര്‍ശനമായും സാമൂഹ്യഅകലം പാലിക്കുക തന്നെ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം വീണ്ടും കര്‍ശനമായ നിബന്ധനകള്‍ കൊണ്ടുവരേണ്ടിവരുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ചെറിയ ചെറിയ വീഴ്ചകള്‍ വലിയ വലിയ വേദനകള്‍ ഉണ്ടാക്കുന്നതായും അത്തരത്തിലും അവസരങ്ങള്‍ക്ക് നമ്മളായി ഉണ്ടാക്കരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.നമ്മള്‍ ഓരോത്തരും വാളണ്ടിയര്‍മാര്‍ ആയാല്‍ മാത്രമേ നമുക്ക് കൊറോണയെ എന്ന മാരക രോഗത്തെ തകര്‍ത്ത് കളയാന്‍ പറ്റുവെന്നും, ഇളവുകള്‍ ലോക്ക് ഡൗണിനു മാത്രമാണെന്നുളള കാര്യം മറക്കരുതെന്നും കൊറോണയ്ക്കല്ലായെന്നും കളക്ടര്‍ അറിയിച്ചു. .

Related Articles

Back to top button