IndiaLatest

ഇന്ന് രാജീവ് ഗാന്ധിയുടെ 29- ാം രക്തസാക്ഷിത്വ ദിനം

“Manju”

ടി. ശശിമോഹന്‍

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് രത്ന ഗാന്ധിയുടെ 29-ാം ചരമവാർഷിക ദിനമാണ് ഇന്ന്. 1991 മെയ് 21 ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന ചാവേർ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) അംഗമായ തനു എന്നറിയപ്പെടുന്ന തെൻ‌മൊഴി രാജരത്നം ആണ് ആക്രമണം നടത്തിയത്

ലോക്സഭാ തെരഞ്ഞെടുപ്പിനിടയിലുള്ള അദ്ദേഹത്തിന്റെ കൊലപാതകം ഇന്ത്യൻ രാഷ്ട്രീയ ലോകത്തെ ആകെ നടുക്കിയിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടി. രാജീവ് ഗാന്ധിയെ കൂടാതെ മറ്റ് 13 പേരും അന്നത്തെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു. ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ എത്തിയ ഇന്ത്യന്‍ സമാധാനസേന അവിടെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു അവര്‍ അദ്ദേഹത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

1991 മേയ് 21-ന് വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനു ശേഷം ശ്രീപെരുമ്പത്തൂരിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തിലായിരുന്നു ചാവേര്‍ കാത്തിരുന്നത്.രാജ്യം രാജീവിനെ ഓർക്കുന്നത് സാങ്കേതിക, സാമ്പത്തിക രംഗങ്ങളിൽ അദ്ദേഹം കൊണ്ടുവന്ന വൻമാറ്റങ്ങളുടെ പേരിലാണ്. രാജ്യത്തെ അടിമുടി മാറ്റിയ ടെലികോം വിപ്ലവം അദ്ദേഹത്തിന്റെ സംഭവനകളായിരുന്നു.1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം മരണാനന്തരം നൽകി ആദരിച്ചു.

അടിസ്ഥാന മേഖലകളിൽ അദ്ദേഹം ആരംഭിച്ച ആറ് ടെക്നോളജി മിഷനുകൾ, വ്യാപകമായി നടപ്പാക്കിയ കംപ്യൂട്ടർവത്കരണം, യന്ത്രവത്കരണം, വ്യവസായനവീകരണം, സാങ്കേതിക മേഖലകൾക്ക് നൽകിയ ഊന്നൽ എന്നിവ ഇന്ത്യയുടെ രൂപംതന്നെ മാറ്റിമറിച്ചു. രാജ്യത്തിന്റെ വരുംകാല രൂപാന്തരത്തിൽ ഇത്തരം മാറ്റങ്ങൾ വരുത്തിയ പങ്ക് അസാധാരണമായിരുന്നു.

1991-ൽ നരസിംഹറാവുവിന്റെ കാലത്താണ് ഔദ്യോഗികമായി സാമ്പത്തിക നവീകരണം തുടങ്ങുന്നതെങ്കിലും 1984-ൽ അധികാരത്തിലെത്തി അധികം വൈകുന്നതിനുമുമ്പുതന്നെ ലോക സാമ്പത്തികരംഗവുമായി ഇന്ത്യയെ സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത രാജീവ് മനസ്സിലാക്കിയിരുന്നു. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനും ഉയർന്ന സാമ്പത്തിക, വ്യാവസായിക വളർച്ച നേടുന്നതിനും ‘ലൈസൻസ് രാജ്’ രീതി പൊളിച്ചുമാറ്റുകയും നിയന്ത്രണങ്ങൾ എടുത്തുകളയുകയും ചെയ്യുന്ന നയങ്ങൾ തുടങ്ങിയത് അക്കാലത്താണ്.

അധികാരത്തിൽവന്നയുടനെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും ഭാവനാ സമ്പന്നമായ മാറ്റങ്ങൾകൊണ്ട് ഞെട്ടിച്ച പ്രധാനമന്ത്രി ആയിരുന്നു അദ്ദേഹം .ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി.

കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി പഠനം നടത്തിയെങ്കിലും ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല[4]. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയൻ വംശജയായ അന്റോണിയ അൽബിനാ മൈനോ (സോണിയ )എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു പിന്നീട് രാജീവ് ഇന്ത്യൻ എയർലൈൻസിൽ വൈമാനികനായി ഉദ്യോഗത്തിൽ ചേർന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തിൽ രാജീവ് തീരെ തൽപ്പരനായിരുന്നില്ല. എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് വരികയുണ്ടായി ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രിയാക്കി.

Related Articles

Back to top button