KeralaLatest

അനധികൃത വാഹനങ്ങള്‍ക്കെതിരെ നടപടി

“Manju”

എസ്. സേതുനാഥ് മലയോലപ്പുഴ

സെക്രട്ടറിയെറ്റു, കേരള യൂണിവേഴ്സിറ്റി, നന്ദൻകൊട് പരിസരത്തും പുന്നൻ -വാൻറോസ് -ബേക്കറി റോഡിലും മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃതമായി നിറുത്തിയിട്ടിരുന്ന 52 വാഹനങ്ങൾക്കെതിരെ നടപടി സ്വികരിച്ചു. നോ പാർക്കിങ് ഏരിയകളിലും ഫുട്പാത്തുകളിലും പാർക്ക് ചെയ്യുക. ഗതാഗതം തടസ്സപ്പെടുത്തി വാഹനം റോഡിൽ നിറുത്തിയിടുക. വിൻഡോ ഗ്ലാസ്സുകളിൽ കാഴ്ച്ച മറക്കുന്ന ഫിലിമുകൾ പതിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധിച്ചത്. വാഹന ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച പിഴയടപ്പിക്കും. എം. വി ഐ മാരായ രാജ്‌കുമാർ.കെ. എസ്, ദിനേശ് എ. എം വി ഐ മാരായ സജി എസ് എസ്, മിഥുൻ ജോൺസൻ, അനീഷ് എ. എൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടർദിവസങ്ങളിലും കർശ്ശനപരിശോധന തുടരുന്നതാണ്.

Related Articles

Back to top button