India
ഝാൻസിയിൽ ട്രാക്ടർ അപകടം: 11 പേർക്ക് ദാരുണാന്ത്യം
ലക്നൗ: ഉത്തർപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം. നാല് കുട്ടികൾ അടക്കം 11 പേർ അപകടത്തിൽ മരിച്ചു. ചിർഗാവ് ഏരിയയ്ക്ക് സമീപം ഝാൻസിയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. 30 പേരുമായി സഞ്ചരിച്ച ട്രാക്ടറാണ് മറിഞ്ഞത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ 11 പേരും മരിച്ചു. ഏഴ് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. ട്രാക്ടറിലുണ്ടായ പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറ് പേരുടെ നില ഗുരുതരമാണ്.
എതിർ ദിശയിൽ നിന്നും കൂട്ടത്തോടെ വന്ന കന്നുകാലികളെ ഇടിക്കാതിരിക്കാൻ ട്രാക്ടർ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.