KeralaLatest

അയർക്കുന്നത്ത് മുന്നേറി ചാണ്ടി ഉമ്മന്‍

“Manju”

 

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ലീഡ് തുടരുന്നു. ഫലസൂചനകൾ പുറത്തുവരുമ്പോൾ, ചാണ്ടി ഉമ്മൻ്റെ ലീഡ് നാലക്കം കടന്നു. തൊട്ടുപിന്നിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസാണ്. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ മൂന്നാമതാണ്.

യുഡിഎഫ് ഭരിക്കുന്ന അയർക്കുന്നം പഞ്ചായത്തിൽ ചാണ്ടി ഉമ്മൻ ലീഡ് നേടി. 2021ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ ലീഡ് ചാണ്ടി ഉമ്മന് ലഭിച്ചുവെന്ന് പ്രാഥമിക വിവരം. അന്ന് 1430 വോട്ടുകളായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലീഡ്. ചാണ്ടി ഉമ്മൻ ലീഡ് നേടിയതോടെ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു.

തപാൽ വോട്ടുകളും അസന്നിഹിത വോട്ടുകളും എണ്ണിയശേഷം വോട്ടിങ് മെഷീനുകളാണ് നിലവിൽ എണ്ണുന്നത്. മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. 10 പോസ്റ്റൽ വോട്ടുകളിൽ ഏഴു വോട്ടുകൾ ചാണ്ടി ഉമ്മനും മൂന്നു വോട്ടുകൾ ജെയ്ക് സി തോമസിനും ലഭിച്ചു. ഇതിനു ശേഷം അസന്നിഹിത (80 വയസിനുമുകളിലുള്ളവർ) വോട്ടുകളാണ് എണ്ണിയത്. ആകെ 2491 അസന്നിഹിത വോട്ടുകളാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. ഇലക്‌ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം (ഇറ്റിപിബിഎസ്) വഴി 138 സർവീസ് വോട്ടർമാരും സമ്മതിദാനം വിനിയോഗിച്ചിട്ടുണ്ട്.

കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ എട്ടുമണിക്കുശേഷമാണ് വോട്ടണ്ണൽ തുടങ്ങിയത്. സ്ട്രോങ് റൂമുകളുടെ താക്കോലുകൾ മാറിയതിനെ തുടർന്ന് വോട്ടെണ്ണൽ 10 മിനിറ്റ് വൈകിയിരുന്നു. ശുഭപ്രതീക്ഷയെന്നും പ്രതീക്ഷയ്ക്ക് ഒരു മങ്ങലും ഏറ്റിട്ടില്ലെന്നും നല്ല ആത്മവിശ്വാസമുണ്ടെന്നുമാണ് വോട്ടെണ്ണലിനു മുന്നോടിയായി ജെയ്ക് സി തോമസ് പ്രതികരിച്ചത്. 10 മണി കഴിഞ്ഞാൽ പുതുപ്പള്ളിയുടെ പുതുനായകനാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ചിരിയായിരുന്നു ചാണ്ടി ഉമ്മൻ്റെ മറുപടി.

Related Articles

Back to top button