ArticleLatest

പിണറായി വിജയനു ഇന്ന് 76ആംപിറന്നാൾ

“Manju”

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം ജന്മദിനം; അദ്ദേഹം നയിക്കുന്ന ഇടതു പക്ഷ സര്‍ക്കാര്‍ നാളെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

നാല് കൊല്ലം മുൻപാണ് മുഖ്യമന്ത്രി ആ രഹസ്യം വെളിപ്പെടുത്തിയത് തന്റെ പിറന്നാൾ ഗൂഗിളിൽ കാണുന്നതുപോലെ 1944 മാർച്ച 21നു അല്ല മെയ് 24 നു ആണെന്ന്.

അന്ന് പത്ര സമ്മേളനത്തിന് വന്നവർക്കെല്ലാം മധുരം നൽകുകയും ചെയ്തിരുന്നു പക്ഷെ ഇതിലൊന്നും വലിയകാര്യമില്ല അതൊക്കെ അതിന്റെ വഴിക്കങ്ങു പോവും എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട് .ആഘോഷങ്ങളൊന്നുമില്ല . നാട്‌ നേരിടുന്ന വിഷമസ്ഥിതി മറികടക്കുകയാണ്‌ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1944 മെയ് 24 നു ഒരു ഇടവം പത്താം തീയതി തലശ്ശരിയിലെ പിണറായിയിൽ ആയിരുന്നു ജനനം. ഇരുപത്തിയഞ്ചാം വയസിൽ എംഎൽഎയായ പിണറായി പിന്നീട് പതിനഞ്ച് വർഷത്തിലേറെ സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, കേരള മുഖ്യമന്ത്രി എന്നീ പദവികളിലേക്കു തിരഞ്ഞെടുക്കപ്പെട്ടു 2016 ൽ മുഖ്യമന്ത്രിയായി.

നാളെ ഇടതുമുന്നണി സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കൊറോണാ വൈറസ് എന്ന കാണാശത്രുവിനെതിരായ പോരാട്ടം മുന്നില്‍ നിന്ന് നയിക്കുകയാണ് അദ്ദേഹം.

സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ കമ്മൂണിസ്റ്റുപാര്‍ട്ടിലെത്തുകയും പിന്നീട് പാര്‍ട്ടിയേല്‍പ്പിച്ച ഒരോചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ കരുത്തുകൂടിയതേയുള്ളൂ.

70,77,91 വര്‍ഷങ്ങളില്‍ കൂത്തുപറമ്പില്‍ നിന്നും 96 ല്‍ പയ്യന്നൂരില്‍ നിന്നും  നിയമസഭയിലെത്തി. രണ്ടുവര്‍ഷം ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ സഹകരണ- വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് പിണറായി വിജയന്‍ എന്ന ഭരണാധികാരിയുടെ വൈഭവം വെളിവായത്. 98 ല്‍ ചടയന്‍ ഗോവിന്ദന്റെ മരണത്തോടെ പാര്‍ട്ടിയുടെ അമരത്ത് എത്തി.

Related Articles

Back to top button