KeralaLatestMalappuram

പെരുന്നാള്‍ ആശ്വസിപ്പിക്കലിന്റെയും പ്രാർത്ഥനയുടെയും സുദിനമാകണം: ഹൈദരലി തങ്ങൾ

“Manju”

പി.വി.എസ്.

മലപ്പുറം: പ്രതിസന്ധികളിൽ തളർന്നവർക്ക് കരുത്തേകാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകാൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ ഈദുൽ ഫിത്തർ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

കോവിഡ് കാലം സാമൂഹിക അകലം പാലിക്കാൻ നിർബന്ധിക്കുമ്പോഴും ഭക്ഷണത്തിനും ചികിത്സയ്ക്കും പ്രയാസം നേരിടുന്നവരെ ചേർത്തു പിടിക്കാൻ മാനുഷികമായ ഉത്തരവാദിത്തം നിറവേറ്റാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ഒരു മാസത്തെ പ്രതാനുഷ്ഠാനം ജീവിതത്തിൽ നൽകിയ പരിവർത്തനത്തിന്റെ സന്തോഷ പ്രകടനവും സൃഷ്ടാടാവിനോടുള്ള കൃതജ്ഞതയുമാണ് പെരുന്നാൾ ആഘോഷം .

ലോകം മഹാമാരിയിൽ കഴിയുമ്പോൾ ആശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും സുദിനമാകട്ടെ പെരുന്നാൾ ആലോഷമെന്നും തങ്ങൾ പറഞ്ഞു .

Related Articles

Back to top button