IndiaLatest

ഒറ്റ പ്രസവത്തില്‍ സമൃദ്ധി ജന്മം നല്‍കിയത് അഞ്ചു കുഞ്ഞുങ്ങള്‍ക്ക്; ഔറംഗാബാദില്‍ കൗതുകമായി കടുവ കുഞ്ഞുങ്ങള്‍

“Manju”

ഒറ്റ പ്രസവത്തിൽ സമൃദ്ധി ജന്മം നൽകിയത് അഞ്ചു കുഞ്ഞുങ്ങൾക്ക്; ഔറംഗാബാദിൽ  കൗതുകമായി കടുവ കുഞ്ഞുങ്ങൾ
ഔറംഗാബാദ്: മൃഗശാലയുടെ ചരിത്രത്തില്‍ ഒറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പെണ്‍കടുവ. ഔറംഗാബാദിലെ മൃഗശാലയിലെ സമൃദ്ധി എന്ന കടുവയാണ് ഒറ്റ പ്രസവത്തില്‍ അഞ്ചുകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ഔറംഗാബാദ് മൃഗശാല അധികൃതര്‍ അറിയിച്ചു. കുഞ്ഞുങ്ങള്‍ക്ക് കടുത്ത തണുപ്പിനെ നേരിടാനായി പ്രത്യേക ഹീറ്റര്‍ സംവിധാനം കൂട്ടില്‍ ഒരുക്കിയിട്ടുണ്ട്. കടുവയുടേയും നവജാത ശിശുക്കളേയും സി.സി.ടി.വി ക്യാമറയിലൂടെ കൃത്യമായി നിരീക്ഷിച്ചാണ് പരിചരണം നല്‍കിക്കൊണ്ടിരിക്കുന്നത്.
മഞ്ഞ ഇനത്തില്‍പ്പെട്ട കടുവ രാവിലെ അഞ്ചുമണിക്കാണ് പ്രസവിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കടുവ ജീവനക്കാരുടെ നിരീക്ഷണത്തിലായിരുന്നു. മൃഗശാലയുടെ അഭിമാന താരങ്ങളായ സമൃദ്ധിയും പങ്കാളി സിദ്ധാര്‍ത്ഥും ഇനി അഞ്ച് കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി മാറിയിരിക്കുന്നുവെന്നും ആശംസ നേര്‍ന്നു കൊണ്ട് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. 2016ല്‍ ഇതേ ജോഡികള്‍ ഒരു ആണ്‍ കുഞ്ഞിനും രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കി യിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഒരു ആണ്‍ കുഞ്ഞിനും മൂന്ന് പെണ്‍ കുഞ്ഞുങ്ങളേയും സമൃദ്ധി പ്രസവിച്ചിരുന്നു.

Related Articles

Back to top button