India

ജാമ്യം നേടി ഒളിവിൽ പോയ യുവാവിനെ എൻ ഐ എ അറസ്റ്റ് ചെയ്തു

“Manju”

ചെന്നൈ : ഭീകരവാദ കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ യുവാവിനെ തമിഴ്നാട്ടിൽ എൻ ഐ എ അറസ്റ്റ് ചെയ്തു . 25 വയസുള്ള മുഹമ്മദ് ആഷിക്കിനെയാണ് മയിലാടും ദുരൈയ്ക്കടുത്തുള്ള നീഡൂരിൽ നിന്ന് പിടികൂടിയത് . 2019 ലാണ് മുഹമ്മദ് ആഷിക് ജാമ്യം തേടിയ ശേഷം ഒളിവിൽ പോയത് .

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇയാൾ 2018 ൽ കോയമ്പത്തൂരിൽ സ്ഫോടനം നടത്താൻ ശ്രമിച്ച കേസിൽ പോലീസ് തേടുന്ന കുറ്റവാളിയാണ് .

മാസങ്ങൾക്ക് മുമ്പാണ് മുഹമ്മദ് ആഷിക് മയിലാടുംതുറൈയിലെത്തിയത് . മുസ്ലീം ഭൂരിപക്ഷമുള്ള നീഡൂരിലെ ഒരു ബ്രോയിലർ കടയിൽ വ്യാജ പേരിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.

മുഹമ്മദ് ആഷിക് മയിലാടുംതുറൈയ്ക്ക് സമീപമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എൻ‌ഐ‌എ ജില്ലാ പോലീസ് മേധാവിയെ സമീപിച്ച് പ്രതിയെ പിടികൂടാൻ സഹായവും തേടി . തുടർന്ന് വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ എൻ‌ഐ‌എ ഉദ്യോഗസ്ഥരുടെ സംഘം പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തി മുഹമ്മദ് ആഷികിനെ അറസ്റ്റ് ചെയ്യുകയായിരുന്നു .

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴ് പേർ കോയമ്പത്തൂരിൽ ഒരു സംഘം രൂപീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു . കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നേതാക്കളെ കൊല്ലാൻ ഗൂഢാലോചന നടത്തുകയും ചെയ്തു . രാജ്യത്തെ സാമുദായിക ഐക്യത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോയമ്പത്തൂരിൽ അക്രമം നടത്താൻ പദ്ധതി ആസൂത്രണം ചെയ്തത്.

ഈ സംഘത്തെ 2018 സെപ്റ്റംബറിൽ എൻ‌ഐ‌എ അറസ്റ്റ് ചെയ്തു . . ഐപിസി 143, ഐപിസി 120 ബി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ് തുടങ്ങിയ വകുപ്പുകളും ഇവർക്ക് മേൽ ചുമത്തിയിരുന്നു . ഈ കേസിലെ മുഖ്യപ്രതിയായിരുന്നു അന്ന് കോയമ്പത്തൂർ മരക്കടൈയിൽ താമസക്കാരനായിരുന്ന മുഹമ്മദ് ആഷിക്

ചെന്നൈയിലെ പൂനാമള്ളിയിലെ എൻ‌ഐ‌എ പ്രത്യേക കോടതിയിൽ വിചാരണ ആരംഭിക്കുകയും 2019 ൽ മുഹമ്മദ് ആഷിക്കിനെ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു . എന്നാൽ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് ആഷിക് പിന്നീട് ഒളിവിൽ പോയി .തുടർന്ന് പ്രത്യേക കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Related Articles

Back to top button