KeralaLatest

 കൈരളിയുടെ *ആദ്യടിക്കറ്റ് *യാത്രക്കാരന് കൈമാറി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പ്രവാസികൾക്ക് കൈത്താങ്ങായി കൈരളി റ്റി. വി നടപ്പാക്കുന്ന “കൈകോർത്ത് കൈരളി” പദ്ധതിയുടെ ഭാഗമായി അൽ ഐനിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് ആദ്യ ടിക്കറ്റ് കൈമാറി

“കൈകോർത്ത് കൈരളി” എന്ന പദ്ധതിയിലൂടെ അൽഐൻ മലയാളി സമാജം നൽകുന്ന അമ്പത് ടിക്കറ്റുകളുടെ ആദ്യ യാത്രാ ടിക്കറ്റിന്റെ ഉത്‌ഘാടനം അൽഐനിൽ നടന്നു

കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങുമായി കൈരളി റ്റി. വി നടപ്പാക്കുന്ന “കൈകോർത്ത് കൈരളി” പദ്ധതിക്ക് വലിയ പ്രതികരണമാണ് തുടക്കത്തിലേ ലഭിച്ചത്

നാട്ടിലേക്കെത്താൻ അർഹമായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കുന്നതാണ് “കൈകോർത്ത് കൈരളി” എന്ന ഉദ്യമം.

Related Articles

Back to top button