KeralaLatest

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഫ്രഷുമായി സല്‍മാന്‍

“Manju”

ശ്രീജ.എസ്

സൗന്ദര്യവർദ്ധക ഉത്പന്ന ബിസിനസിലേക്ക് സൽമാൻ ഖാൻ. പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുകയെന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത് വീഡിയോയില്‍ പറയുന്നു. ഫ്രഷ്(എഫ്ആര്‍എസ്എച്ച്) എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുക. ആദ്യം ഡിയോഡ്രന്റുകളാണ് ലക്ഷ്യമിട്ടിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യവും ആവശ്യകതയും കണക്കിലെടുത്ത് സാനിറ്റൈസറുകളാണ് വിപണിയിലെത്തിച്ചിട്ടുള്ളത്.

72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസര്‍ ബ്രാന്‍ഡിന്റെ ഔദ്യോഗിക സൈറ്റിലൂടയാകും ലഭ്യമാകുക. പിന്നീട് റീട്ടെയില്‍ സ്റ്റോറുകളിലൂടെയും വില്‍പ്പനയെക്കെത്തും.

ഫ്രഷിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 100 മില്ലി കുപ്പിയുടെ സാനിറ്റൈസറിന് 50 രൂപയാണ് വില. 500 മില്ലിയുടേതിന് 250 രൂപയും. കോമ്പോ ഓഫറില്‍ 10 ശതമാനം മുതല്‍ 20ശതമാനം വരെ കിഴിവുമുണ്ടാകും.

ഭാവിയില്‍ പെര്‍ഫ്യൂമുകള്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹത്തിന്റെ വീഡിയോ സന്ദേശത്തിലുണ്ട്.

Related Articles

Back to top button