KeralaLatestThiruvananthapuram

കെ. എസ്. ആര്‍.റ്റി.സി. ബസുകള്‍ ജനുവരിയില്‍ സര്‍വ്വീസ് ആരംഭിക്കും

“Manju”

തിരുവനന്തപുരം : കോവിഡ് കാരണം നിറുത്തി വെച്ച എല്ലാ കെ. എസ്. ആര്‍.റ്റി.സി. ബസുകളുടെ സര്‍വ്വീസ് ജനുവരി തുടക്കത്തില്‍ തന്നെ പുനരാരംഭിക്കുവെന്ന് കെ. എസ്. ആര്‍.റ്റി.സി. അറിയിച്ചു. ഇതു സംബന്ധിച്ച് എല്ലാ നിര്‍ദ്ദേശങ്ങളും യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് കൊടുത്ത കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും സര്‍വ്വീസ് തുടരുക. നിലവില്‍ കെ. എസ്. ആര്‍.റ്റി.സി. ഭാഗികമായി സര്‍വ്വീസ് തുടരുന്നുണ്ട്. പൊതുജനത്തിന് ഇത് വളരെ ആശ്വാസകരമായൊരു തീരുമാനമായിരിക്കും. കെ. എസ്. ആര്‍.റ്റി.സി. യുടെ സര്‍വ്വീസ് മുടങ്ങിയതു കാരണം ഭീമമായ നഷ്ടമാണ് കെ. എസ്. ആര്‍.റ്റി.സി ക്ക്  വന്നിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഫണ്ട് മുഖേനയാണ് തൊഴിലാളികള്‍ ഇപ്പോള്‍ ശമ്പളം നല്‍കി കൊണ്ടിരിക്കന്നുതെന്നും കെ. എസ്. ആര്‍.റ്റി.സി. അധികാരികള്‍ അറിയിച്ചു.

Related Articles

Back to top button