IndiaLatest

ബ്ലാക്ക് ഫംഗസ് ഭീഷണിക്കെതിരെ കരുതിയിരിക്കണം ; പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് എന്ന ഭീഷണിക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്ക്കെതിരെ രാജ്യം തയ്യാറെടുക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വാരണാസിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി ഓണ്‍ലൈനിലൂടെ കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം.

കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. കോവിഡ് പ്രതിരോധം ഒരു നീണ്ട യുദ്ധമാണ്. വാക്‌സിനേഷന്‍ സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണം. .കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്തു. ഇത് അലംഭാവത്തിനുള്ള സമയമല്ലെന്നും ശക്തമായി പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിന് എതിരായ പോരാട്ടത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button