KeralaLatest

നോക്കിലും വാക്കിലും മാത്രം ഒതുങ്ങുന്ന വിട പറച്ചിൽ.

“Manju”

അജിത് ജി. പിള്ള

 

ഇത്തവണ പള്ളിക്കൂടമുറ്റത്ത് വി​ട​പ​റ​ച്ചി​ലി​നും സ്​​നേ​ഹ പ്ര​ക​ട​ന​ങ്ങ​ൾ​ക്കും ഇ​ട​മി​ല്ല.
ക​ർ​​ശ​ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ പു​ന​രാ​രം​ഭി​ക്കു​മ്പോൾ നോ​വു​ന്ന മ​ന​സ്സു​മാ​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന​ത്​.
വ​ർ​ഷ​ങ്ങ​ളോ​ളം സ​ഹ​പാ​ഠി​ക​ളാ​യ​വ​ർ​ക്ക്​ യാ​ത്ര പ​റ​യും​മു​മ്പ്​ ഒ​ന്ന്​ സ്​​പ​ർ​ശി​ക്കാ​ൻ പോ​ലും അ​നു​മ​തി​യി​ല്ല. അ​ക​ന്നു​നി​ന്ന്​ മാസ്ക്കിൽ പൊതിഞ്ഞ മു​ഖ​ങ്ങ​ളി​ൽ നോ​ക്കി അ​വ​ർ​ക്ക്​ വി​ട​ചൊ​ല്ലേ​ണ്ടി​വ​രും.

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​തു​​വ​രെ പ​ഠി​ച്ച വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​ഴി​പി​രി​യും. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ 28നും ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ 30നും ​പൂ​ർ​ത്തി​യാ​കു​മ്പോൾ സ്​​കൂ​ൾ അ​ങ്ക​ണ​ങ്ങ​ൾ ചരിത്രത്തിൽ കാ​ണാ​ത്ത യാ​ത്ര പ​റ​ച്ചി​ലി​നാ​യി​രി​ക്കും സാ​ക്ഷ്യം വ​ഹി​ക്കു​ക.
സ​ഹ​പാ​ഠി​യു​ടെ വ​സ്​​ത്ര​ത്തി​ൽ മ​ഷി കു​ട​ഞ്ഞും പേ​ന കൊ​ണ്ട്​ എ​ഴു​തി​യും വ​ർ​ണ്ണങ്ങ​ൾ പൂ​ശി​യു​മു​ള്ള യാ​ത്ര​പ​റ​ച്ചി​ലി​നെ​ല്ലാം ഇ​ത്ത​വ​ണ വി​ല​ക്ക്.

വാ​ക്കി​ലും നോ​ക്കി​ലും ഒ​തു​ക്കി ​അ​വ​ർ​ക്ക്​ ക​ളി​ക്കൂ​ട്ടു​കാ​രോ​ട്​ യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങേ​ണ്ടി​വ​രും. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ കു​ട്ടി​ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ പോ​ലും ഇ​ക്കാ​ര്യം പ്ര​ത്യേ​കം എ​ടു​ത്തു​ പ​റ​ഞ്ഞി​ട്ടു​ണ്ട്.

സ്​​കൂ​ളി​ൽ എ​ത്തി​യാ​ൽ കൂ​ട്ടം​കൂ​ടാ​ൻ പാ​ടി​ല്ല. ഹ​സ്​​ത​ദാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്​​നേ​ഹ പ്ര​ക​ട​ന​ങ്ങ​ൾ പാ​ടി​ല്ല. അ​വ​സാ​ന ദി​വ​സം ന​ട​ക്കു​ന്ന പ്ര​ത്യേ​ക ത​രം കൂ​ട്ടം​കൂ​ട​ൽ പാ​ടി​ല്ല.
മു​ഖാ​വ​ര​ണം ധ​രി​ച്ച്​ വാ​ഹ​ന​ത്തി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശോ​ധ​ന​യും കൈ ​അ​ണു​മു​ക്ത​മാ​ക്ക​ലും പൂ​ർ​ത്തി​യാ​ക്കി നേ​രെ പ​രീ​ക്ഷ ഹാ​ളി​ൽ ക​യ​റ​ണം. അ​തി​നി​ടെ സൗ​ഹൃ​ദം പു​തു​ക്കാ​നു​ള്ള അ​വ​സ​ര​മി​ല്ല.

പ​രീ​ക്ഷ​ക്ക്​ മു​മ്പു​ള്ള അ​വ​സാ​ന​വ​ട്ട സം​ശ​യം തീ​ർ​ക്ക​ലും അ​നു​വ​ദ​നീ​യ​മ​ല്ല. പ​രീ​ക്ഷ ഹാ​ളി​ൽ ഒ​ന്ന​ര മീ​റ്റ​ർ അ​ക​ല​ത്തി​ൽ ഇ​രു​ത്തം. ഒ​രു പേ​ന പോ​ലും പ​ങ്കി​ടാ​ൻ പാ​ടി​ല്ല. ഒാ​രോ ക്ലാ​സ്​ മു​റി​യി​ൽ നി​ന്നു​മു​ള്ള കു​ട്ടി​ക​ൾ ഗേ​റ്റി​ന്​ പു​റ​ത്തി​റ​ങ്ങു​ന്ന മു​റ​ക്ക്​ അ​ടു​ത്ത ക്ലാ​സി​ൽ നി​ന്നു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങും. ത​മ്മി​ൽ കാ​ണാ​നും കൂ​ട്ടം ചേ​രാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കും.

സു​ര​ക്ഷ​യു​ടെ വേ​ലി​കെട്ടി​ന​ക​ത്തു​നി​ന്ന്​ മൗനയാ​ത്ര പ​റ​യു​മ്പോഴും ക​ളി​ക്കൂ​ട്ടു​കാ​രെ വാ​രി​പ്പു​ണ​രാ​ൻ ക​ഴി​യു​ന്ന നല്ലൊരു നാ​ളേ​ക്കു​വേ​ണ്ടി​യാ​ണീ ക​രു​ത​ലെ​ന്ന ആ​ശ്വാ​സം അ​വ​രി​ലു​ണ്ടാ​കട്ടെ.

Related Articles

Back to top button