Malappuram

പദ്ധതികൾ പാതി വഴിയിലായതിൽ പ്രതിഷേധിച്ച് തിരൂർ എംഎൽഎ സത്യാഗ്രഹത്തിന്

“Manju”

മലപ്പുറം : തിരൂരിൽ തുടങ്ങി വച്ച പദ്ധതികളെല്ലാം പാതി വഴിയിൽ കിടന്നതോടെ ജന രോഷം മാനിച്ച് തിരൂർ എം.എൽ.എ. യുടെ നേത്യത്വത്തിൽ യു.ഡി.എഫ്. സത്യഗ്രഹ സമരത്തിന്. 23-ന് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് തിരൂർ പി.ഡബ്ല്യു .ഡി . ഓഫീസിന് മുന്നിൽ എം.എൽ.എ. സി. മമ്മൂട്ടി സത്യഗ്രഹമിരിക്കുക. പതിറ്റാണ്ടുകളായി തൂണിൽ തുടരുന്ന 3 പാലങ്ങൾ , തന്റെ തന്നെ ആസ്തി ഫണ്ടിൽ നിർമിച്ച താഴെപ്പാലത്തെ മന്ത്രി ഉദ്ഘാടനം ചെയ്ത അന്ന് പൂട്ടിയ അമിനിറ്റി സെൻറർ എന്നിവ പ്രവർത്തനസജ്ജമാക്കാൻ സർക്കാർ സന്നദ്ധമാകണമെന്നാവശ്യപ്പെട്ടാണ് സമരം. നഗരത്തിന് വാഗ്ദാനം ചെയ്യപ്പെട്ട ഫ്ലൈ ഓവറും തുടക്കം മുതലേ ഫയലിൽ ഒതുങ്ങി. സൂചനാപുരം കൊണ്ട് ഫലം കണ്ടില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം മാറ്റുമെന്നും എം.എൽ.എ. വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ യു.ഡി.എഫ്. ചെയർമാൻ അഡ്വ.കെ.എ.പത്മകുമാർ , കൺവീനർ വെട്ടം ആലിക്കോയ , കൊക്കോടി മൊയ്തീൻ കുട്ടി പങ്കെടുത്തു . എന്നാൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവ് തന്ത്രമാണ് ഇപ്പോഴത്തെ സമരാഹ്വാനമെന്നാണ് ഇടതു പക്ഷ പ്രതികരണം .

Related Articles

Back to top button