KeralaLatest

ഇതാണ് യഥാർത്ഥ ജനമൈത്രി പോലീസ്

“Manju”

 

പ്രദീപ് ഉളിയക്കോവിൽ

കൊല്ലം: അച്ഛൻ്റെ സഹോദരിക്ക് മരുന്ന് വാങ്ങാൻ വീട്ടിൽ നിന്നും 500 രൂപയുമായി ഇറങ്ങിയതാണ് മുഹാസിൻ എന്ന പതിമൂന്നുകാരൻ .യാത്രക്കിടയിൽ കൈയിൽ നിന്നും 500 രൂപ നഷ്ടപ്പെട്ടു. പോയ വഴിയിൽ എല്ലാം മുഹസിൻ വിഷമത്തോടെയും, പേടിയോടെയും, ആകാംഷയോടെയും തിരഞ്ഞു . ഒടുവിൽ റോഡിൽ നിന്നു തിരയുകയും കരയുകയും ചെയ്യുന്ന മുഹസിൻ്റെ മുന്നിൽ ട്രാഫിക്ക് പോലീസെത്തി കാര്യം അന്വേഷിച്ചു . രൂപ കളഞ്ഞ വിവരം പറഞ്ഞപ്പോൾ ആശ്വസ വാക്കുകൾ പറഞ്ഞു പോലീസും മുഹാസിൻ പോയ വഴിയിൽ എല്ലാം തിരച്ചിൽ നടത്തി, പക്ഷേ ഫലം കണ്ടില്ല. മുഹാസിൻ്റെ ദുഖം കണ്ടില്ല എന്ന് നടിക്കാൻ പോലീസിനു കഴിഞ്ഞില്ല .ഉടൻ തന്നെ മുഹാസിൻ സഞ്ചരിച്ച വഴിയിലുള്ള സി.സി.ടി .വി ദൃശ്യങ്ങൾ പോലീസ് എടുത്തു നോക്കി .ഒരു എറ്റിയോസ് കാറിൽ വന്നയാൾ കാർ നിർത്തി പുറത്തിറങ്ങി റോഡിൽ നിന്നും എന്തോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. വാഹനനമ്പർ എടുത്ത് പോലീസ് ആ വാഹന ഉടമയുടെ മേൽവിലാസവും, ഫോൺ നമ്പരും ശേഖരിച്ചു. അദ്ദേഹത്തെ വിളിച്ചു . റോഡിൽ നിന്നും കിട്ടിയത് 500 രൂപയാണ് എന്ന് സമ്മതിക്കുകയും ഉടൻ തന്നെ ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെത്തി രൂപ മുഹാസിനു കൈമാറുകയും ചെയ്തു. മുഹസിൻ്റെ മുഖത്ത് പുഞ്ചിരി വിടർന്നു… ആ പുഞ്ചിരി പോലീസുകാരോടുളള നന്ദിയായി മാറി. മുഹാസിൻ്റെ 500 രൂപ 5 ലക്ഷത്തിൻ്റെ മതിപ്പുകൊടുത്തു അന്വേഷിച്ച കൊല്ലം ട്രാഫിക്ക് പോലീസിനു അഭിനന്ദനങ്ങൾ . ഒരു ചെറിയ സംഭവം ,സമൂഹത്തിൽ പോലീസിനുള്ള പങ്കും, വിഷമതയിൽ നിൽക്കുന്ന ഒരാളെ ചേർത്ത് പിടിച്ച് അതു പരിഹരിച്ചു കൊടുക്കുന്നതിനുള്ള ഉത്തരവാദിത്ത ബോധവുമാണ് മുഹാസിൻ്റെ 500 രൂപ നമ്മെ പഠിപ്പിക്കുന്നത്. മുഹസിൻ കൊല്ലം ടി.കെ.എം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.കൊല്ലം ട്രാഫിക്ക് പോലീസിനു ഒരായിരം അഭിനന്ദനങ്ങൾ.

Related Articles

Back to top button