LatestThiruvananthapuram

മഹിളാമോർച്ച അംഗം ബിന്ദു സുരേഷിനു സ്വീകരണം നല്‍കി

“Manju”

വാമനപുരം : മഹിളാ മോർച്ച ദേശീയ നിർവാഹക സമ്മതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പെരിങ്ങമല ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു സുരേഷിന് സ്വീകരണം നല്‍കി.  വാമനപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണ അനുമോദന യോഗം ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് എസ് ആർ രജികുമാർ അധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി അഗം മലയിൻകീഴ് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി വെളിയംദേശം അനിൽ, ആർ ആർ ഷാജി, കല്ലിയോട് രാമചന്ദ്രൻ, അജിത് പെരിങ്ങമല, വിമൽരാജ്, അർ എസ് രതീഷ്, മുരളീധരൻ നായർ, സംഗീതരാജ്, വേട്ടംപള്ളി കൃഷ്ണൻ, വിഷ്ണു ചിറത്തലക്കൽ, വിജി ബാബു, അജി പ്ലാമൂട്, ശ്രീജിത്ത് പാലോട്, രഞ്ജിത്ത് ഗോപൻ, സനൽ കുറുപ്പൻകാല, സീതരാമചന്ദ്രൻ  തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button