KeralaLatest

സ്കൂൾ യൂണിഫോം പഴയത് മതിയെന്നും ഫീസ് ഉയർത്താൻ പാടില്ലെന്നും ബാലാവകാശ കമ്മീഷൻ

“Manju”

കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക പ്രയാസം അനുഭവപ്പെടുന്നതിനാൽ ഈ അധ്യയന വർഷം സ്കൂൾ യൂണിഫോം പഴയത് മതിയെന്നും ഫീസ് നിരക്ക് ഉയർത്തരുതെന്നും സംസ്ഥാന ബാലാ വകാശ കമ്മീഷൻ .

നിർദേശങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഗവ.സെക്രട്ടറി ,പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ , സി ബി എസ് ഇ റീജനൽ ഡയറക്ടർ , ഐസിഎസ്ഇ ഡയറക്ടർ എന്നിവർക്ക് കമ്മീഷൻ 30 ദിവസം സമയം നൽകി .

സാമ്പത്തിക പ്രതിസന്ധിയിൽ കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ ബാധിക്കാതിരിക്കാനാണ് കമ്മീഷൻ സ്വമേധയാ നടപടിയെടുത്തതെന്ന് ബാലാവകാശ കമ്മീഷനംഗം അഡ്വ.നസീർ ചാലിയം പറഞ്ഞു.

Related Articles

Back to top button