സിന്ധുമോള്‍ ആര്
ന്യൂഡല്‍ഹി: കോവിഡ് രോഗബാധിതരുടെ എണ്ണം അനുദിനം ഉയരുന്നതിനിടെ രാജ്യത്തിന് ആശ്വാസമായി മഹാരാഷ്ട്രയില്‍ നിന്നുള്ള കണക്കുകള്‍. മഹാരാഷ്ട്രയില്‍ കോവിഡ് ഭേദമായവരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധന രേഖപ്പെടുത്തി. 31.2 ശതമാനത്തില്‍ നിന്ന് 43.3 ശതമാനമായാണ് കോവിഡ് ഭേദമായവരുടെ എണ്ണം കൂടിയത്. കഴിഞ്ഞ ദിവസം മാത്രം 8,381 രോഗികള്‍ മഹാരാഷ്ട്രയില്‍ ആശുപത്രി വിട്ടു. ഇതിന് മുമ്പ് ശരാശരി 1000 പേര് മാത്രം ആശുപത്രി വിട്ടിരുന്ന സ്ഥാനത്താണ് രോഗം ഭേദമായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.