KeralaLatest

നെയ്യാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ എട്ടുമണിക്ക് തുറക്കും.

“Manju”

 

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. സമീപ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. രാവിലെ എട്ട് മണിയോടെ രണ്ടിഞ്ചു വീതം നാല് ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴ മുന്നിൽ കണ്ട് ആണ് സംഭരണിയിൽ ജലം ക്രമീകരിക്കാൻ ഡാം തുറക്കുന്നത്. കളക്ടർ കെ. ഗോപാലകൃഷ്ൺ ഡാം സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് ഷട്ടർ തുറക്കുവാനുള്ള തീരുമാനം കൈകൊണ്ടത്.നെയ്യാറിന്റ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button