KottayamLatest

തർക്കം പരിഹരിക്കാൻ കൈക്കൂലി ചോദിച്ചു; സിഐ അറസ്റ്റിൽ

“Manju”

കോട്ടയം : മുണ്ടക്കയത്ത് തർക്കം ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ പോലീസുകാരൻ അറസ്റ്റിൽ. മുണ്ടക്കയം സിഐ ഷിബു കുമാറാണ് അറസ്റ്റിലായത്.

അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാനായിരുന്നു ഷിബു കൈക്കൂലി ആവശ്യപ്പെട്ടത്. 1 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. സിഐയ്‌ക്കൊപ്പം ഇയാളുടെ ഏജന്റിനെയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെയും കൈക്കൂലി കേസിൽ ഷിബുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴക്കൂട്ടത്ത് സിഐ ആയിരുന്നപ്പോഴായിരുന്നു ഇയാളെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്. ഇളംകാടിൽ വീട്ടമ്മയെ ഭർത്താവും മകനും ചേർന്ന് പൂട്ടിയിട്ട സംഭവം ഒത്തൂതീർപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് ഷിബുവിനെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button