IndiaLatest

പുരി ജഗന്നാഥ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു

“Manju”

പുരി ജഗന്നാഥ ക്ഷേത്രത്തിലെ താക്കോല്‍ കാണാതായ സംഭവം; ജുഡീഷ്യല്‍ അന്വേഷണം  പ്രഖ്യാപിച്ചു

ശ്രീജ.എസ്

ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രദേശവാസികള്‍ക്ക് മാത്രമാണ് പ്രവേശനം നല്കുന്നത്.

ഡിസംബര്‍ 31 വരെ പ്രദേശവാസികള്‍ക്ക് ആധാര്‍ കാര്‍ഡോ വോട്ടര്‍ ഐഡിയോ കാണിച്ച്‌ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് പുരി ജില്ലാ ഭരണകൂടം അറിയിക്കുകയുണ്ടായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ ജനുവരി മൂന്ന് മുതല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാം. 65 വയസിന് മുകളിലുള്ളവര്‍ക്കും 10 വയസിന് താഴെയുള്ളവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്കുന്നതല്ല.

Related Articles

Back to top button