LatestThiruvananthapuram

നവഒലി ജ്യോതിര്‍ദിനം; നാളെ രാവിലെ 10 മണിയ്ക്ക് പ്രതിനിധി സമ്മേളനം നടക്കും

“Manju”

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനം – 24 ആഘോഷപരിപാടികളോടനുബന്ധിച്ച് നാളെ ( 2023 മെയ് 6 ശനിയാഴ്ച ) രാവിലെ 10മണിയ്ക്ക് പ്രതിനിധി സമ്മേളനം നടക്കും. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി അദ്ധ്യക്ഷനാകുന്ന ചടങ്ങിന് അഡ്വൈസറി കമ്മിറ്റി കമ്മ്യൂണിക്കേഷന്‍സ് അഡ്വൈസര്‍ എ ജയപ്രകാശ് സ്വഗതം ആശംസിക്കും.

തിരുവനന്തപുരം മലങ്കര സഭ മേജർ അതിരൂപത സഹായമെത്രാൻ റവ.ഡോ. മാത്യൂസ് മാർ പോളികോർപസ് മുഖ്യ പ്രഭാഷണം നടത്തും. ആശ്രമം ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഹെഡ് സ്വാമി ജനനന്മ ജ്ഞാനതപസ്വി  മഹനീയ സാന്നിദ്ധ്യം വഹിക്കും. ജപ്പാനിലെ ഹോക്കന്‍ ഫുക്കുഷി ഫൗണ്ടേഷന്‍ പ്രസിഡന്റ് ‍ ഹിരോകോ കോയികേ വിശിഷ്ടാതിഥിയായി എത്തും. ബ്രഹ്മചാരി മനു എന്‍.എം കൃതജ്ഞത നിര്‍വ്വഹിക്കും.

മീറ്റിംഗില്‍ അഡ്വൈസറി കമ്മിറ്റി പേട്രണ്‍മാരായ മുരളീ ശ്രീധര്‍, പ്രദീപ്കുമാര്‍ .ഡി, റ്റി.കെ. ഉണ്ണികൃഷ്ണ പ്രസാദ് ഡോ.കെ.എന്‍.ശ്യാമപ്രസാദ്, ഡോ.എസ്.എസ്. ഉണ്ണി, പ്രൊഫ.ഡോ.കെ. ഗോപിനാഥന്‍ പിള്ള, ഡോ. കെ.എന്‍. വിശ്വഭരന്‍,‍ ഡോ.റ്റി.എസ്. സോമനാഥന്‍, ഡി.എം. കിഷോര്‍ , ഡി.സുരേഷ് ബാബു ഐ.ആര്‍.എസ്.(റിട്ട.) പി.ദാമോദരന്‍,‍ ഡോ.കെ.ആര്‍.എസ്. നായര്‍, എന്നിവരും അഡ്വൈസര്‍മാരായ രാജീവ് അഞ്ചല്‍ എസ്. കുമാര്‍, മധുപാല്‍ കെ, ജനാര്‍ദ്ദന മേനോന്‍, സി.പി. മോഹനന്‍ അഡ്വ. ബി. ഉണ്ണികൃഷ്ണന്‍, അഡ്വ.എസ്. ജയചന്ദ്രന്‍, അഡ്വ.വി. ദേവദത്ത്, അഡ്വ.കെ.സി. സന്തോഷ് കുമാര്‍‍, ഡോ.ബി.രാജ് കുമാര്‍, പി.പി. ബാബു, ആര്‍.സതീശന്‍, ഡോ.കെ.എന്‍.ശ്രീകുമാരി‍, പ്രസന്നകുമാരി പി. ഡോ.ഹേമലത പി.എ. , വി.രേഖ മധുപാല്‍, സി.ബി.രാധ, രാജു കാവിലേരി, എം.ഡി. ശശികുമാര്‍, കെ.രമണന്‍, എ.ജയപ്രകാശ് ,ശശിമോഹന്‍ റ്റി, അനില്‍ എ.അബൂബക്കര്‍, മുരളീധരന്‍ കെ.എ., സന്തോഷ് കുമാര്‍ കെ.കെ., അനില്‍ റ്റി.പി, രാധമ്മ .എ എന്നിവരും‍ മറ്റ് സാംസ്കാരിക സംഘടന ചുമതലക്കാരും ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button