IndiaLatest

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടി

“Manju”

ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വൈകിയാല്‍ കുടുംബാംഗങ്ങളില്‍ നിന്നും കാരണം തേടണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പാര്‍ലമെന്റ് സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള കാലതാമസം പലകേസുകളിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കുറ്റവാളികളെ അടക്കം കണ്ടെത്താനും നിയമനപടി സ്വീകരിക്കാനും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ നിര്‍ദ്ദേശമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിന്റെ കാരണം കുടുംബത്തോട് തിരിക്കുക മാത്രമല്ല ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കാരണങ്ങള്‍ രേഖപ്പെടുത്താനായി ഒരു പോര്‍ട്ടലും കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കും. ഇതിന് പുറമെ പല നഗരങ്ങളിലും ക്രൈം സ്‌പോട്ടുകളുണ്ട്. ഇത്തരം സ്‌പോട്ടുകള്‍ കണ്ടെത്തി സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു.

Related Articles

Back to top button