LatestThiruvananthapuram

അടിമുടി മാറാനൊരുങ്ങി ചിറയിൻകീഴ് റെയില്‍വേ സ്റ്റേഷൻ

“Manju”

തിരുവനന്തപുരം: മാറ്റങ്ങളുടെ പാതിയിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 12 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്. റെയിൽവേ സ്റ്റേഷനിൽ ഇതിനോടനുബന്ധിച്ച് നാല് കോടി രൂപയുടെ ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങളാണ്  നടന്നു വരുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി സമയബന്ധിതമായി പൂർത്തിയാക്കാനാണ് നീക്കം. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപത്തായി സർവീസ് റോഡിന് അടുത്തായി പ്രവേശനകവാടവും സജ്ജമാക്കും. പ്രവേശന കവാടത്തിന്റെയും പാർക്കിംഗ് യാർഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങളാണ്  നടന്നു വരുന്നത്

വികസന പ്രവർത്തനങ്ങൾ നടക്കുന്നത് റെയിൽവേ സ്‌റ്റേഷനോട് ചേർന്ന് കിടക്കുന്ന മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ്. പ്രധാനമായും സ്റ്റേഷൻ മന്ദിര നവീകരണം, പാർക്കിംഗ് സൗകര്യം വർധിപ്പിക്കൽ എന്നീ നിർമ്മാണ പ്രവർത്തനങ്ങളാണ്  നടക്കുന്നത്. വലിയ വാഹനങ്ങളുൾപ്പെടെ 100-ൽ അധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കുന്നതിനായാണ് ലക്ഷ്യമിടുന്നത്

Related Articles

Back to top button