KeralaLatest

വകുപ്പുകളുടെ വടംവലിയിൽ വെള്ളത്തിൽ മുങ്ങിയത് അഗ്നിരക്ഷാ സേനയുടെ തിരൂർ റോഡ്

“Manju”

 

മലപ്പുറം:റവന്യൂ ഡിപാർട്ട്മെൻറും , നഗരസഭയും , നാട്ടുകാരും പല തട്ടിലായി നിയമ പോരാട്ടം തുടരുമ്പോൾ തിരൂർ ഫയർഫോഴ്‌സ് റോഡ് വർഷങ്ങളായി വെള്ളത്തിൽ . നഗരമധ്യത്തിൽ തന്നെ പ്രവർത്തിക്കുന്ന ഫയർഫോഴ്സ് റോഡാണ് സിറ്റി ജംഗ്ഷൻ മുതൽ ഫയർസ്റ്റേഷൻ വരെ നിയമ കുരുക്കിൽ പെട്ട് പൊട്ടി പൊളിഞ്ഞ് കിടക്കുന്നത്. ഫയർസ്റ്റേഷനപ്പുറത്തേക്ക് നിരവധി വീട്ടുകാർ കാലങ്ങളായി ഈ റോഡാണ് ഉപയോഗിക്കുന്നത്. റവന്യു വകുപ്പിന്റ സ്ഥലമേറ്റെടുക്കൽ രേഖയിൽ ചില പിഴവ് പറ്റിയതാണ് ഇപ്പോൾ നിയമകുരുക്കിൽ . ഇത് പൊതുവഴിയല്ലെന്ന് ഫയർഫോഴ്‌സ് . നാട്ടുകാരും കേസിന് പോയി. റോഡ് നഗരസഭചുമതലയിലായതിനാൽ,മുൻപ് റോഡ്അറ്റകുറ്റപണിക്ക് ശ്രമിച്ചെങ്കിലും ഫയർ അധികൃതർ തടഞ്ഞു. റോഡിലിപ്പോൾ പാതാളക്കുഴിയാണ്. ഇതേ റോഡിലാണ് സർക്കാർ ജില്ലാ മെഡിക്കൽ ഗോഡൗണും പ്രവർത്തിക്കുന്നത്. കണ്ണാശുപത്രിയടക്കം നിരവധി സ്ഥാപനങ്ങൾ വേറെയും. വകുപ്പുകളുടെ അധികാര തർക്കത്താൽ, ഈ വെള്ളക്കുഴികൾ നീന്തി വേണം ജനങ്ങൾക്ക് കാര്യം സാധിക്കാൻ. അത്യാഹിതത്തിന് ഫയർ ഫോഴ്സ് എത്താൻ വൈകിയാൽ ഈ കുഴിയിൽ പെട്ടെന്ന് കരുതിയാൽ മതി. മഴക്കാലം എത്തിയതോടെ നദികളിലും തോടുകളിലും വെള്ളം നിറയുമ്പോൾ പല തരത്തിലുള്ള അപകടങ്ങൾ സംഭവിക്കാറുള്ളതിനാൽ അഗ്നി രക്ഷാ സേനയുടെ സേവനം അത്യാവശ്യമാണ് .റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന പ്രത്യാശയിലാണ് തിരൂരിലെ ജനങ്ങൾ.

Related Articles

Back to top button