IndiaLatest

വാക്സിന്‍ രാജ്യത്തിന്റെ ആവശ്യം; രാഹുല്‍ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും സുരക്ഷിതമായ ജീവിതത്തിന് അവകാശം ഉള്ളതിനാല്‍ വാക്സിന്‍ രാജ്യത്തിന്റെ ആവശ്യമാണെന്നും അതിനായി ശബ്ദമുയര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തുറന്ന് സംസാരിക്കണമെന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് പങ്കു വച്ചിരിക്കുന്നത്.
എല്ലാ പൗരന്മാര്‍ക്കും വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് കോവിഡ് വാക്സിന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ”സ്പീക്ക്‌ അപ്ഫോര്‍ വാക്സൈന്‍സ് ഫോര്‍അല്‍” ക്യാമ്പയിന്റെ ഭാഗമായാണ് അദ്ദേഹം ഇത് പറഞ്ഞത്. കൊറോണ വാക്സിന്‍ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങള്‍ എല്ലാവരും അതിനായി ശബ്ദമുയര്‍ത്തണം. എല്ലാവര്‍ക്കും സുരക്ഷിതമായ ജീവിതത്തിനുള്ള അവകാശമുണ്ട്, ”അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

Related Articles

Back to top button