InternationalLatest

പരിസ്ഥിതി പ്രശ്നങ്ങളില്‍ ഇടപെടും; മന്ത്രി

“Manju”

ദോഹ: ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ നടന്ന പരിസ്ഥിതി സഹകരണവുമായി ബന്ധപ്പെട്ട മന്ത്രിതല യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. നല്ല ഭാവിക്ക് പരിസ്ഥിതി സഹകരണം എന്ന വിഷയത്തില്‍ നടന്ന യോഗത്തില്‍ പൊതുവായ പരിസ്ഥിതി വെല്ലുവിളികളെയും കാലാവസ്ഥാ വ്യതിയാന പ്രതിസന്ധികളെയും നേരിടുന്നതിന് മേഖല സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഖത്തറിനെ പ്രതിനിധാനംചെയ്ത് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹ്മദ് ബിന്‍ അലി ആല്‍ഥാനിയാണ് പങ്കെടുത്തത്.ഖത്തര്‍ ദേശീയ വിഷന്‍ 2030നെ അടിസ്ഥാനമാക്കി പരിസ്ഥിതി വിഷയങ്ങളിലും പ്രശ്നങ്ങളിലും ഖത്തര്‍ ഗൗരവത്തോടെയാണ് ഇടപെടുന്നതെന്നും സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണത്തിനും വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ സംരക്ഷണത്തിനും മലിനീകരണം കുറക്കുന്നതിനും ഖത്തര്‍ നിരന്തരമായി ശ്രമിക്കുന്നുണ്ടെന്നും ശൈഖ് ഡോ. ഫാലിഹ് ബിന്‍ അഹ്മദ് അലി ആല്‍ഥാനി വ്യക്തമാക്കി. പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്നതിന് മേഖലാതലത്തിലെ സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായുള്ള യോഗത്തിന് വലിയ പ്രാധാന്യമുണ്ടെന്നും പരിസ്ഥിതി പ്രതിസന്ധികളെ നേരിടാന്‍ കൂട്ടായ സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button