KeralaLatest

ഐ ടി വ്യവസായ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച STPI യുടെ സ്ഥാപകദിനം ആഘോഷിച്ചു

“Manju”

 

ഇന്ത്യയിലെ ഐടി വ്യവസായത്തിന്റെ അഭൂതപൂർവ്വമായ വളർച്ച എസ്ടിപിഐ യുടെ പേരിനോടൊപ്പം കൂട്ടി വായിക്കേണ്ടുന്ന ഒരു പ്രതിഭാസം ആണ് . ഈ അതിശയകരമായ യാത്രയുടെ തുടക്കം ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. 80 കളുടെ തുടക്കത്തിൽ കുറച്ച് ഇന്ത്യൻ ഐടി കമ്പനികൾ പ്രവർത്തനം ആരംഭിച്ചപ്പോൾ, ഐടി വ്യവസായത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ എന്നിവയുടെ ഉയർന്ന ഇറക്കുമതി തീരുവ, ലൈസൻസുകളുടെ ആവശ്യകത, ഐടിക്ക് ദേശീയ നയത്തിന്റെ അഭാവം എന്നിവയാണ് കമ്പനികൾക്ക് ഈ വ്യവസായത്തിൽ വിജയിക്കാൻ നില നിന്നിരുന്ന പ്രധാന തടസ്സങ്ങൾ. ശരിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, കമ്പ്യൂട്ടറും മറ്റ് നെറ്റ്‌വർക്ക് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിലെ ബുദ്ധിമുട്ട് എന്നിവയാണ് കമ്പനികൾക്ക് അവരുടെ ഓഫ്‌ഷോർ വികസന പരിപാടികൾ നടപ്പിലാക്കുന്നതിനുണ്ടായിരുന്ന പ്രധാന തടസ്സങ്ങൾ.

80 കളുടെ മധ്യത്തിൽ നമ്മുടെ രാജ്യത്ത് എം‌ജി‌കെ മേനോൻ, കെ‌പി‌പി നമ്പ്യാർ, നരസിംഹ ശേഷഗിരി എന്നീ പ്രതിഭാശാലികൾ സോഫ്റ്റ്‌വെയർ സേവനങ്ങളിലൂടെയും ഔട്സോഴ്സ്സിങിലൂടെയും ഐടി മേഖലയിൽ വളർച്ചയുടെ അവസരങ്ങളും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വലിയ സാധ്യതയും കണ്ടു. തുടർന്ന്, അതിനു വേണ്ടിയുള്ള നിയമ, പ്രവർത്തന, ബിസിനസ്സ് പ്രക്രിയകൾക്കായുള്ള ചട്ടക്കൂടുകൾ അവർ സൃഷ്ടിച്ചു. അതിനെതുടർന്ന് സോഫ്റ്റ്വെയർ വികസനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി അവർ രൂപപ്പെടുത്തിയ ഒരു തന്ത്രം 1986 ൽ ഗസറ്റ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു.

ഇന്ത്യയിൽ ഐടി വ്യവസായത്തിന്റെ ഉത്ഭവം കുറിച്ച ആദ്യത്തെ ചരിത്രസംഭവം 1989 ൽ ഭുവനേശ്വർ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിൽ മൂന്ന് സോഫ്റ്റ്വെയർ ടെക്നോളജി പാർക്കുകൾ സ്ഥാപിച്ചതാണ്. തുടർന്ന്, 1991 ജൂൺ 5 ന് ഈ മൂന്ന് എസ്ടിപികളും ലയിപ്പിച്ച് ഒരൊറ്റ സ്ഥാപനമാക്കിക്കൊണ്ടു സോഫ്റ്റ്വെയർ ടെക്നോളജി പാർക്കുകൾ സൃഷ്ടിച്ചു. ഇന്ത്യയെ ഒരു ഐടി സൂപ്പർ പവർ ആക്കുന്നതിൽ രാജ്യത്തിന് 3 പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന സേവനം മനുഷ്യ രാശിയുടെ പ്രയാണത്തിൽ നിസ്സാരമെന്ന് തോന്നാം. എന്നാൽ ഒരു ഹ്രസ്വകാലം കൊണ്ട് ശരാശരി സാമ്പത്തിക സ്ഥിതിയുള്ള രാജ്യത്തെ സാങ്കേതിക വിപ്ലവത്തിലെ ആഗോള നേതാവായി മാറ്റുകയും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്കു മുതൽകൂട്ടാക്കുകയും ചെയ്‌തത്‌ എസ്ടിപിഐയുടെ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ കൊണ്ടാണ് .

ജിഡിപിയുടെ 8.0 ശതമാനം സംഭാവന ചെയ്യുന്ന 18,000-ലധികം സ്ഥാപനങ്ങൾ അടങ്ങുന്ന 191,000 യുഎസ് ഡോളർ ഐടി വ്യവസായം ഇന്ന് ഇന്ത്യൻ ഐടി വ്യവസായത്തെ സോഫ്റ്റ്വെയർ ആഗോള ഔട്സോഴ്സിങ്ങിന്റെ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിൽ എസ്ടിപിഐയുടെ പങ്ക് നിസ്തുലമാണ്. എസ്ടിപി രജിസ്റ്റർ ചെയ്ത യൂണിറ്റുകൾ വഴിയുള്ള കയറ്റുമതി 2019-20 കാലയളവിൽ 4,21,103 കോടി രൂപയാണ് എന്നതാണ് ഈ നേട്ടങ്ങളിലെ മറ്റൊരു പൊൻതൂവൽ. കഴിഞ്ഞ 3 ദശകങ്ങളിൽ, ആഗോള പ്ലാറ്റ്ഫോമുകളിൽ ഐടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിലും സോഫ്റ്റ്വെയർ കയറ്റുമതി ഉയർത്തുന്നതിലും എസ്ടിപിഐയുടെ ദൃഢനിശ്ചയത്തോടെയുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,

പ്രീമിയം ഇൻറർനെറ്റ് ലീസ് ലൈനുകൾ, ഹോസ്റ്റിംഗ് സേവനങ്ങൾ, ഇമെയിൽ സേവനങ്ങൾ, കോ-ലൊക്കേഷൻ സേവനങ്ങൾ, ടേപ്പ്-വോൾട്ടിംഗ് സേവനങ്ങൾ, എല്ലാത്തരം ക്ലൗഡ് സേവനങ്ങൾ മുതലായവ ഉൾക്കൊള്ളുന്ന സമാനതകളില്ലാത്ത ഡാറ്റാകോം സേവനങ്ങൾ ഉപയോഗിച്ച് എസ്ടിപിഐ ഐടി വ്യവസായത്തെ പരിപാലിക്കുന്നു. ഗുണനിലവാരമുള്ളതും ശക്തവുമായ നെറ്റ്വർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച്, എസ്ടിപിഐയുടെ നൽകി വരുന്ന ഉപഭോക്തൃ-അധിഷ്ഠിത സേവനങ്ങൾ ഗുണനിലവാരത്തിനും വിശ്വാസ്യതയ്ക്കും ഉള്ള മാനദണ്ഡമായി മാറിയിരിക്കുന്നു.

Related Articles

Back to top button