InternationalLatest

കപ്പലിന് തീപിടിച്ചുണ്ടായ രാസമലിനീകരണം;മനുഷ്യനിര്‍മിത പ്രകൃതി ദുരന്തം

“Manju”

ശ്രീലങ്കന്‍ തീരത്തെ കപ്പല്‍ ദുരന്തം: രാസമലിനീകരണം മൂലം ചത്തടിഞ്ഞത്  നൂറുകണക്കിന് കടലാമകള്‍ | turtles dead| Sri Lanka| cargo ship wreck

കൊളംബോ: ശ്രീലങ്കന്‍ തീരത്തിനടുത്ത് കടലില്‍ ചരക്ക് കപ്പല്‍ തീപിടിച്ചുണ്ടായ രാസമലിനീകരണത്തെ തുടര്‍ന്ന് 176 ആമകളും 20 ഡോള്‍ഫിനുകളും നാല് തിമിംഗലങ്ങളും ഇതുവരെ ചത്ത് തീരത്തടിഞ്ഞതായി കൊളംബോ കോടതിയില്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ മഡാവ തെന്നക്കൂണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മേയ് 21ന് ആണ് കൊളംബോ തുറമുഖത്തിന് ഒമ്പത് നോട്ടിക്കല്‍മൈല്‍ അകലെ നങ്കൂരമിട്ട ‘എം.വി എക്സ്പ്രസ് പേള്‍’എന്ന സിംഗപുര്‍ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് തീപിടിച്ചത്. 1,486 കണ്ടെയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 25 മെട്രിക് ടണ്‍ നൈട്രിക് ആസിഡും മറ്റു രാസവസ്തുക്കളും അടക്കം 81 എണ്ണത്തില്‍ അപകടകാരികളായ വസ്തുക്കളാണ് ഉണ്ടായിരുന്നത്.
ഗുജറാത്തില്‍നിന്ന് പുറപ്പെട്ട 186 മീറ്റര്‍ നീളമുള്ള കപ്പല്‍ കൊളംബോ തുറമുഖത്ത് അടുക്കുന്നതിനായി നങ്കൂരമിട്ട് കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. രാജ്യത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ മനുഷ്യനിര്‍മിത പ്രകൃതി ദുരന്തമായാണ് കപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ പരിസ്ഥിതി ഗവേഷകര്‍ കാണുന്നത്.

Related Articles

Back to top button