IndiaLatest

കോ​വി​ഡ് രോഗി ആ​ശു​പ​ത്രി​യി​ല്‍ ജീ​വ​നൊ​ടു​ക്കി

“Manju”

സിന്ധുമോള്‍ ആര്‍

മും​ബൈ: കോ​വി​ഡ് രോഗി ആ​ശു​പ​ത്രി​യി​ല്‍ ജീ​വ​നൊ​ടു​ക്കി. മും​ബൈ​യി​ലെ നാ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലിരുന്ന 43കാ​രനാണ് ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ചത്. മാ​ഹി​യിലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കോ​ള​നി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് മേ​യ് 31നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇയാളുടെ ആ​ദ്യ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ടു​ത്ത പ​നി​യും ജ​ല​ദോ​ഷ​വും ആയതിനെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്റെ സ്ര​വം വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് അ​യച്ചു. ​പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​യി​രു​ന്നു. ഇതോടെ ശു​ചി​മു​റി​യി​ല്‍ ക​യ​റിയ ഇ​ദ്ദേ​ഹം കു​റേ സ​മ​യം കഴിഞ്ഞിട്ടും തി​രി​കെ വ​രാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു രോ​ഗി​ക​ള്‍ അ​ധി​കൃ​ത​രെ വിവരം അ​റി​യി​ച്ചു.

അധികൃതര്‍ എത്തി ശു​ചിമു​റി​യു​ടെ വാ​തി​ല്‍ പൊ​ളി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ വൊ​റാ​ലി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​യാ​യ 29കാ​രി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related Articles

Back to top button