AlappuzhaKeralaLatest

ജന്മഗൃഹത്തിൽ ഗുരുമിത്രൻ സ്വാമി അനുസ്മരണ സമ്മേളനം നടന്നു.

“Manju”

ചന്ദിരൂർ (ചേർത്തല, ആലപ്പുഴ) : ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വിയുടെ അകാല വിയോഗത്തിൽ
അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ച്  (ജന്മഗൃഹം) ൽ അനുസ്മരണ സമ്മേളനം നടത്തി.

ജന്മഗൃഹം ഹെഡ് സമാദരണീയ സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  രാഘി ആന്റണി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം  സീനത്ത് ശിഹാബുദ്ദീൻ, വാർഡ് മെമ്പർ നൗഷാദ് കുന്നേൽ, ബ്രഹ്മചാരി ഊർമ്മിള ചിത്ത്,
ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ലാ)
അഡ്വ.സന്തോഷ് കുമാർ കെ.സി.,അഡ്വൈസർ (ഫിനാൻസ്) അജിത്ത് ആലപ്പുഴ, അഡ്വൈസർ (സ്ട്രാറ്റജിക് മാനേജ്മെന്റ്) അബൂബക്കർ എ., അസിസ്റ്റന്റ് ജനറൽ മാനേജർമാരായ ജോയ്  വി,  വിജയൻ മാച്ചേരി, ഗവേണിങ്‌ കമ്മിറ്റി അംഗങ്ങളായ ഹലിൻകുമാർ കെ.സി., ഡെപ്യൂട്ടി ജനറൽ മാനേജർ രമണൻ പി.ജി, കൃഷ്ണപിള്ള ഹരിപ്പാട്,  ഹെൽത്ത് & ഫാമിലി വെൽഫയർ അഡ്വൈസർ ഡോ. ബി.ഉഷാകുമാരി, മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി പ്രതിനിധി നിഷാ ബൈജു,  ഉത്തമൻ സി.വി., അരവിന്ദൻ എൻ.കെ., സീനിയർ മാനേജർ  രഘുവരൻ എം.കെ., റഫീഖ് എന്നിവർ സംസാരിച്ചു. ചേർത്തല ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ രവീന്ദ്രൻ പി.ജി സ്വാഗതവും ചേർത്തല ഏരിയ മാനേജർ
റെജി പുരോഗതി കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button