IdukkiKeralaLatest

ഇടുക്കി ജില്ലയിലെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈൻ നിർത്തലാക്കി

“Manju”

ഇടുക്കി: സർക്കാർ ക്വാറന്റൈൻ നിർത്തലാക്കിയതിന് പിന്നാലെ ഇടുക്കി ജില്ലയിലെ കോവിഡ് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈൻ നിർത്തലാക്കി. ഇടുക്കിയിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനിൽ കഴിയുന്നവരോട് വീടുകളിലേക്ക് മടങ്ങാൻ ജില്ലാ കളക്ടർ എച്ച് ദിനേശ് ആവശ്യപ്പെട്ടു. ജൂൺ അഞ്ചാം തീയതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്.

വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന പ്രവാസികളും, അന്യ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളിൽ നിന്ന് വന്നവരും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനിൽ ആണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. 18 ഓളം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനുകളിൽ 200 ഓളം ആളുകളെയായിരുന്നു പാർപ്പിച്ചിരുന്നത്.വീടുകളിൽ ക്വാറന്റൈൻ സംവിധനം ഇല്ലാത്തവരെയും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെയും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനിൽ നിരീക്ഷണത്തിൽ തുടരാൻ അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം

Related Articles

Back to top button