IndiaLatest

ദേശീയ പതാക തലകീഴായി കെട്ടിത്തൂക്കി; നിയമനടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച

“Manju”

പാലക്കാട്: പാലക്കാട് നഗരസഭ മന്ദിരത്തിലേയ്ക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ യുവമോര്‍ച്ച പരാതി നല്‍കി. യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് നടപടി ആവശ്യപ്പെട്ട് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ദേശീയ പതാകയെ അപാമാനിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ 1971 ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍റ്റ്‌സ് ടു നാഷണല്‍ ഹോണര്‍ ആക്‌ട് സെക്ഷന്‍ രണ്ടു പ്രകാരം കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു

ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം എന്ന് പതിപ്പിച്ച ബാനര്‍ ഉയര്‍ത്തി എന്നാരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ മാര്‍ച്ച്‌. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തിന് മുകളില്‍ കയറിയ ദേശീയ പതാക തലതിരിച്ച്‌ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇവരെ മാറ്റി.

Related Articles

Back to top button