KeralaLatest

മഞ്ചേരിയില്‍ കൊവിഡ് പരിശോധനയ്ക്ക് എത്തിച്ച പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടു

“Manju”

സിന്ധുമോള്‍ ആര്‍

 

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് പരിശോധനയ്ക്ക് എത്തിച്ച പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടു. മലപ്പുറം വാഴക്കാട് പോക്സോ കേസിലെ പ്രതിയായ മെഹബൂബ്, ബൈക്ക് മോഷണക്കേസിലെ പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാണ്. ഇതിനുവേണ്ടിയാണ് പ്രതികളെ ആശുപത്രിയില്‍ എത്തിച്ചത്. പ്രത്യേക വാര്‍ഡിനുള്ളില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Related Articles

Back to top button