Latest

അപൂര്‍വ നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

“Manju”

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ലെക്സംബര്‍ഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തി.വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.2004ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം എല്ലാ വര്‍ഷവും തുടര്‍ച്ചയായി രാജ്യത്തിനായി ഗോള്‍ നേടുന്ന താരം എന്ന അപൂര്‍വ നേട്ടം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തേടിയെത്തി. രാജ്യാന്തര തലത്തിലെ അദ്ദേഹത്തിന്റെ 103-ാം ഗോളായിരുന്നു ലെക്സംബര്‍ഗിനെതിരെ നേടിയത്. തിയാഗോ ജോട്ട (45+2), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (50) ജാവോ പാലിഞ്ഞ (80) എന്നിവര്‍ പോര്‍ചുഗലിനായി ഗോള്‍ നേടി. ജെര്‍സണ്‍ റോഡിഗ്രസ് (30) ലെക്സംബര്‍ഗിനായി ആശ്വാസ ഗോള്‍ നേടി.

Related Articles

Back to top button