KeralaLatest

മാമ്പഴപ്പെരുമയുമായി ലുലു മാംഗോ ഫെസ്റ്റിന് തുടക്കം

“Manju”

സിന്ധുമോള്‍ ആര്‍

 

അബുദാബി : മാമ്പഴങ്ങളുടെ രുചിവൈവിധ്യവും വിപുലമായ ശേഖരവുമായി ലുലു സൂപ്പര്‍മാക്കറ്റുകളില്‍ മാംഗോ ഫെസ്റ്റിവല്‍ ആരംഭിച്ചു. വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയായിരുന്നു ലുലുവിലെ മാമ്പഴ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം.

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, ഡല്‍ഹിയില്‍ നിന്നും അപേഡേ ചെയര്‍മാന്‍ പബന്‍ കെ. ബോര്‍താക്കൂര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസുഫലി എന്നിവര്‍ സംയുക്തമായാണ് മാമ്പഴോത്സവം ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. എ. അഷ്റഫലി, സി.ഒ.ഒ. വി. ഐ. സലിം, ഡയറക്ടര്‍ എം. എ. സലിം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
‘മാംഗോ വേള്‍ഡ്’ എന്ന പേരില്‍ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ജൂണ്‍ പത്ത് വരെ മാംഗോ ഫെസ്റ്റ് ഉണ്ടാകും. ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്തയിനം മാമ്പഴങ്ങളാണ് ഫെസ്റ്റില്‍ എത്തിയിരിക്കുന്നത്.

റീട്ടെയില്‍ രംഗത്തെ മുന്‍നിരക്കാരായ ലുലു ഗ്രൂപ്പ് മാമ്പഴക്കാലത്തിന്റെ വരവറിയിച്ച്‌ വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖകളില്‍ മാംഗോ ഫെസ്റ്റിവല്‍ എല്ലാവര്‍ഷവും സംഘടിപ്പിച്ചുവരാറുള്ളതിന്റെ തുടര്‍ച്ചയാണ് ഈ ഫെസ്റ്റിവല്‍.
ഇന്ത്യയുടെ അഭിമാന രുചികളായ അല്‍ഫോന്‍സായും ഹിമസാഗറും ബദാമിയും മുതല്‍ കേസര്‍ വരെ വൈവിധ്യമാര്‍ന്ന മധുരമാങ്ങകളും അവയുടെ ഉപ ഉല്പന്നങ്ങളുമെല്ലാം ചേര്‍ന്ന മനോഹാമായ മാംഗോ ഫെസ്റ്റിവല്‍ ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് ജനങ്ങളാണ് ലുലു ഗ്രൂപ്പിന്റെ വിവിധ ഔട്ട് ലെറ്റുകളില്‍ എത്തിച്ചേരാറുള്ളത്.
വെര്‍ച്വല്‍ റിയാലിറ്റിയുടെ പുതിയ സാധ്യതകളാണ് ഈ ചടങ്ങില്‍ ഉപയോഗിച്ചത്. മാമ്പഴത്തിനു പുറമെ മാങ്ങയില്‍ നിന്നുള്ള നിരവധി ഉത്പന്നങ്ങളും ലുലുവില്‍ ലഭ്യമാക്കിയതായി സിസിഒ. വി. നന്ദനകുമാര്‍ അറിയിച്ചു.

Related Articles

Back to top button