Uncategorized

ജൂൺ – 9 പ്രതിഷേധ ദിനം

“Manju”

 

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്:പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന മോദി സർക്കാരിൻ്റെ കുത്തക നയങ്ങൾക്കെതിരെ KSRTEA(CITU) നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ CPI(M) നെടുമങ്ങാട് ഏര്യാ സെക്രട്ടറി സ: ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു. KSRTEA(CITU) നോർത്ത് ജില്ലാ പ്രസിഡൻ്റ് സ: ആർ.വി.ഷൈജുമോൻ അധ്യക്ഷത വഹിച്ചു. നോർത്ത് ജില്ലാ ട്രഷറർ സ: എൻ.ബി.ജ്യോതി സ്വാഗതം ആശംസിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ സ: ഇ.സുരേഷ്, സ: സുജിത് സോമൻ എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സ: എസ്.കെ.വിപിൻ നന്ദിയറിയിച്ചു. സഖാക്കൾ വി.ജെ. അജീഷ്, കെ.ദിനേശ് കുമാർ, എ.സലീം, ജി.എസ്.സച്ചിൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button