KeralaLatest

ആദ്യകാല കോണ്‍ഗ്രസ് നേതാവ് സെബാസ്റ്റ്യന്‍ നിര്യാതനായി

“Manju”

സിന്ധുമോള്‍ ആര്‍

 

ഉദയഗിരി : ആലക്കോട് മേഖലയിലെ ആദ്യകാല കോണ്‍ഗ്രസ്സ് നേതാവ് മേപ്രക്കാവില്‍ സെബാസ്റ്റ്യന്‍ (പാപ്പച്ചന്‍ 75) നിര്യാതനായി. ഉദയഗിരി പഞ്ചായത്തിലെ മണക്കടവിനു അടുത്തുള്ള മാമ്പൊയിലില്‍ താമസിച്ചിരുന്ന സെബാസ്റ്റ്യന്‍ 1975 ല്‍ ആലക്കോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറിയായി രാഷ്ട്രിയ രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

ഉദയഗിരി പഞ്ചായത്ത് നിലവില്‍ വന്നതോടുകൂടി സെബാസ്റ്റ്യന്റെ പ്രവര്‍ത്തന മേഖല മലയോരത്തിന്റെ രാഷ്ടിയ സാമുഹ്യ സാംസ്കാരിക കാര്‍ഷിക രംഗത്തായിരുന്നു. ഉദയഗിരി പഞ്ചായത്തു മെമ്ബറും 2000 ല്‍ പഞ്ചായത്ത് പ്രസിഡണ്ടും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു സെബാസ്റ്റ്യന്‍. ജനസേവനത്തിന് മുന്‍ നിരയിലായിരുന്ന മേപ്രക്കാവില്‍ പാപ്പച്ചന്‍ പാരമ്പര്യ മര്‍മ്മ ചികിത്സ രംഗത്ത് അറിയപ്പെടുന്ന വൈദ്യരുമായിരുന്നു

ഭാര്യ റോസ്സമ്മ, മക്കള്‍ മിനി, ബീന (കൗണ്‍സിലര്‍ കുടുംബകോടതി തലശേരി) സ്റ്റെനി ( ഉദയഗിരി മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട്‌) റീന (അദ്ധ്യാപിക ഉടുപ്പി) റീജ. മരുമക്കള്‍ ജിമ്മി നമ്പ്യാപറമ്പില്‍, പോള്‍ പള്ളി താഴ്ത്ത്, ലിസ്സി തൊട്ടിതറ, എം.എല്‍.ജോസഫ് മരോട്ടി കുടിയില്‍, റോബി പുളിക്കല്‍, മേപ്രക്കാവില്‍ സെബാസ്റ്റ്യന്റെ നിര്യാണ വിവരമറിഞ്ഞ് രാഷ്ട്രിയ സാമുഹ്യ സംസ്കാരിക രംഗത്തുള്ള നിരവധി പേര്‍ വീട്ടിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു . കോണ്‍ഗ്രസ്സ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ ,രമേശ് ചെന്നിത്തല, കെ.സുധാകരന്‍ എം.പി., കെ.സി.ജോസഫ് എം.എല്‍.എ., സണ്ണി ജോസഫ് എം.എല്‍.എ. തുടങ്ങി നിരവധി രാഷ്ട്രിയ നേതാക്കള്‍ അനുശോചിച്ചു.

Related Articles

Back to top button