KeralaLatest

ചര്‍ച്ചയ്ക്കു തയ്യാറെന്ന് ഫെഫ്കയും അമ്മയും

“Manju”

ശ്രീജ.എസ്

പ്രതിഫല വിഷയത്തില്‍ നിര്‍മാതാക്കളുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യും സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുസംഘടനകളും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. വിഷയത്തില്‍ എല്ലാവരുമായി കൂടിയാലോചിച്ച്‌ ചര്‍ച്ച നടത്താമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.

അടച്ചിടല്‍കാരണം സ്തംഭനാവസ്ഥയിലായ സിനിമ തിരിച്ചുവരണമെങ്കില്‍ താരങ്ങളും മറ്റുള്ളവരും 25 മുതല്‍ 50 വരെ ശതമാനം പ്രതിഫലം കുറയ്ക്കണമെന്നായിരുന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. സംഘടനയുടെ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്യുമെന്ന് ‘അമ്മ’ ജനറല്‍സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

സംഘടന ചര്‍ച്ചചെയ്‌തെടുക്കുന്ന തീരുമാനമാകും നിര്‍മാതാക്കളെ അറിയിക്കുക. സംഘടനയുടെ കീഴിലുള്ള 19 സംഘടനകളുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന് ഫെഫ്ക ജനറല്‍സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനും വ്യക്തമാക്കി.

Related Articles

Back to top button